Tuesday, October 28, 2008

ഒരു ഹിന്ദുവായാല്‍.........

ഈയടുത്തകാലത്തായി ഒരു ഹിന്ദുവാണ്‌ എന്ന് പബ്ലിക്കായി പറഞ്ഞാല്‍ പിന്നെ ഒരു വര്‍ഗീയവാദിയും പക്ഷപാതിയുമല്ല എന്നു തെളിയിക്കേണ്ട ബാദ്ധ്യത കൂടി നമ്മുടെ തലയില്‍ വന്നുചേരുന്നു. അതുപോലെ പല മുസ്ലിം സുഹ്രുത്തുക്കള്‍ക്കും അവര്‍ മുസ്ലീമാണെന്ന് പറഞ്ഞാല്‍ തിവ്രവാദിയും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആളുമല്ല എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ഗതികേട്‌ വന്നിരിക്കുന്നു. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ഒരു സമൂഹത്തിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ധാരണാപത്രങ്ങളാണിത്‌

എന്റെ http://aprathyakshan.blogspot.com/2008/10/blog-post_24.html  http://aprathyakshan.blogspot.com/2008/10/blog-post_24.html"> ഹിന്ദു സ്ഫോടനം   എന്ന പോസ്റ്റിലെ ചില കമന്റുകള്ക്ക്നല്കിയ മറുപടി ഒരു പ്രത്യെക പോസ്റ്റായി ഇട്ടതാണ്ഇത്

......................................................പിന്നെ താങ്കള്എഴുതിയല്ലോ"ഹിന്ദു എന്ന വാക്കിന് തന്നെ 800 വര്‍ഷത്തെ ചരിത്രമേയുള്ളൂ എന്നാണ്‌ എന്‍റെ അറിവ്‌ ..
 " എന്ന്   ഇത്തരത്തിലുള്ളstatementsഉം  ഇങ്ങനെയൊരു മറുപടി വരേണ്ട രീതിയിലുള്ള ചോദ്യങ്ങളും ഇയിടെയായി പല മുസ്ലിം സുഹ്രുത്തുക്കളും പല പോസ്റ്റുകളിലും കമന്റായി ഇട്ടിരിക്കുന്നത്‌ കണ്ടു എന്തേ എല്ലാവര്‍ക്കും ഒപ്പം പെട്ടെന്ന് ഇങ്ങിനെ ഒരു സംശയം? വിവരമുള്ള ആരെങ്കിലും മറുപടി പറയട്ടെ എന്നു കരുതി ഞാന്‍ മാറി നില്‍കുകയായിരുന്നു ഇപ്പോള്‍ എന്റെ ബ്ലോഗില്‍ തന്നെ അങ്ങിനെ ഒരു വിഷയം വന്നതു കൊണ്ട്‌ എനിക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയാത്തതുകൊണ്ട്‌ എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട്‌ ഞാന്‍ പറയാം ശരിയാണ്‌Minhaj-i-Siraj എന്ന ചരിത്രാഖ്യായികാകാരന്‍ പേര്‍സ്യന്‍ ഭാഷയില്‍ രചിച്ച ഒരു ചരിത്രഗ്രന്ഥത്തിലാണ്‌ ആദ്യമായി ഹിന്ദു എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു തോന്നുന്നു 13-ാ‍ം നൂറ്റാണ്ടില്‍ ഇദ്ദേഹമാണ്‌ ഭാരതത്തിലെ സനാതനധര്‍മ്മ വിശ്വാസികളെ ആദ്യമായി ഹിന്ദു എന്നു വിളിച്ചത്‌ അങ്ങിനെ നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ ഹിന്ദു എന്ന വാക്കിന്‌ ഏകദേശം 800 വര്‍ഷമത്തെ പഴക്കമേയുള്ളു(എന്റെ മകന്‍ കണ്ണനെ സയന്‍സു പടിപ്പിക്കുമ്പോള്‍ ഓക്സിജന്‍ കണ്ടുപിടിച്ചത്‌ ---- വര്‍ഷത്തിലാണ്‌ എന്നു പറഞ്ഞപ്പോള്‍ അവന്‍ ചോദിക്കുന്നു അപ്പോള്‍ അതിനു മുന്‍പുണ്ടായിരുന്ന മനുഷ്യരൊന്നും ശ്വാസം കഴിച്ചിരുന്നില്ലേ എന്ന്(കേട്ട തമാശയാണ്‌ അല്ലേ സോറി))ഞാന്‍ ഉദ്ദേശിച്ചത്‌ താങ്കള്‍ക്ക്‌ മനസ്സിലായി എന്നു വിശ്വസിക്കട്ടെ അതായത്‌ എന്റെ മകള്‍ക്ക്‌ അവള്‍ എട്ടു മാസം പ്രായമായപ്പോള്‍ ആണ്‌ ഞാന്‍ പേരിട്ടത്‌ അതിനര്‍ഥം അതിനു മുന്‍പ്‌ അവള്‍ ഉണ്ടായിരുന്നില്ല എന്നല്ലല്ലോ
പിന്നെ മുസ്ലിം സുഹ്രുത്തുക്കളുടെ മറ്റൊരു സംശയം പരസ്പരം കലഹിച്ചിരുന്ന ശൈവ വൈഷ്ണവ മറ്റു ഗോത്ര വിഭാഗങ്ങളെ എങ്ങനെ ഹിന്ദു എന്നു വിളിക്കും എന്നാണ്‌ പരസ്പരം കലഹിക്കുന്ന സുന്നി-ഷിയ വിഭാഗങ്ങളേ പൊതുവില്‍ മുസ്ലിം എന്നു പറയുന്നതു പോലെ കാത്തലിക്‌ നേയും പ്രൊട്ടസ്റ്റന്റിനേയും   സുറിയാനി  ലാത്തീന്‍ തുടങ്ങിയ ഉപ വിഭാഗങ്ങളെയും കൂട്ടി ക്രുസ്റ്റ്യന്‍ എന്നു പറയുന്നതുപോലെ ഹിന്ദുക്കള്‍ക്കും അങ്ങിനെ പറഞ്ഞുകൂടെ

     bakar ക്ഷമിക്കുക എന്തുകോണ്ടോ ഞാന്‍ പറഞ്ഞ സ്പിരിട്ടിലല്ല തങ്കള്‍ അതെടുത്തത്‌ ആ വാചകങ്ങള്‍ താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലോ അലോസരമുണ്ടാക്കിയെങ്കില്‍ മാപ്പു ചോദിക്കുന്നു അങ്ങിനെ ഒരു ട്വിസ്റ്റില്‍ ബാക്കിയെല്ലാ അതിക്രമങ്ങള്‍ക്കും കാരണം ഹിന്ദു ആക്രമണങ്ങള്‍ ആണെന്ന് പറഞ്ഞ്‌ ഒരു അക്രമത്തെയും ന്യായീകരിക്കരുത്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശീച്ചത്‌ താങ്കള്‍ അങ്ങിനെ പറഞ്ഞു എന്നല്ല അടുത്ത കാലത്തായി എല്ലാത്തിനെയും ന്യായീകരിക്കാന്‍ അങ്ങിനെ ട്വിസ്റ്റ്‌ കൊടുക്കുന്നു എന്നാണ്‌ പറയാന്‍ ശ്രമിച്ചത്‌ പറഞ്ഞു വന്നപ്പോള്‍ പൂര്‍ണമായും ഞാന്‍ ഉദ്ദേശിച്ചരീതിയിലായില്ല എന്നു തോന്നുന്നു.
എല്ലാ മുസ്ലീംങ്ങളേയും തീവ്രവാദികളായും എല്ലാ ഹിന്ദുക്കളെയും വര്‍ഗീയവാദികളായും പക്ഷപാതികളായും കാണുന്ന ഈ നിലപാടിനോടാണ്‌ എനിക്ക്‌ എതിര്‍പ്പ്‌ മാറുന്ന മലയാളിക്ക്‌ ഞാന്‍ എഴുതിയ മറുപടി വായിച്ച ശേഷവും താങ്കള്‍ എന്റെ ഓരൊ വാക്കുകളെയും പിരിച്ചെടുത്ത്‌ വര്‍ഗീയത കണ്ടെത്താന്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ? ദയവു ചെയ്ത്‌ എന്റെ ഈ പോസ്റ്റുകള്‍
http://cheriyacheriyakaryangal.blogspot.com/2008/09/blog-post_05.html      http://aprathyakshan.blogspot.com/2008/09/blog-post_26.htmlകൂടി വായിക്കാന്‍ അപേക്ഷ
ഞാനൊരു ഹിന്ദുവാണ്‌, ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ എന്റെ മതത്തിനുവേണ്ടി ഒരു പക്ഷെ മരിക്കാന്‍ തയ്യാറായേക്കും(ഇതൊരു വെറും വാക്കാണ്‌ ഒരു ദൈവവും തന്റെ വിശ്വാസികളോട്‌ ഏനിക്കു വേണ്ടി നീ മരിക്കണം എന്നു പറയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല അത്രക്കും സ്വാര്‍ത്ഥനാണോ ദൈവം)പക്ഷെ ഏത്‌ “ഗണപതിയുടെ അച്ചന്‍  മുത്തുപ്പട്ടര്‍” വന്ന് പറഞ്ഞാലും എന്റെ മതത്തിനുവേണ്ടി മറ്റൊരു മതസ്തനെ ഉപദ്രവിക്കാനോ പരിഹസിക്കാനോ നശിപ്പിക്കാനോ ഞാന്‍ കൂട്ടുനില്‍ക്കില്ല(എനിക്കു വേണ്ടി നീ അവനെ കൊല്ലുക എന്ന് ഏതെങ്കിലും ദൈവം പറയുമെന്നും എനിക്കു തോന്നുന്നില്ല തന്റെ സ്രുഷ്ടിയായ്‌ ഒരു മനുഷ്യനെ കൊല്ലണമെങ്കില്‍ മറ്റൊരു മനുഷ്യന്റെ സഹായം വേണ്ട അത്ര നിസ്സഹായനും അശക്തനുമാണോ ദൈവം) അതാണ്‌ എന്റെ സംസ്കാരം അതാണ്‌ എന്റെ മത സൗഹാര്‍ദ്ദം അത്‌ മത നിരാസത്തിന്റെയല്ല മത സ്വാംശീകരണത്തിന്റെയാണ്‌
ഒരു തീ കണ്ടാല്‍ അത്‌ ആളിപ്പടര്‍ത്താന്‍ ഒരു കപ്പ്‌ പെട്രോള്‍ അതിലേക്കൊഴിച്ചു കൊടുക്കാം അല്ലെങ്കില്‍ അത്‌ ആളിപ്പടരാതിരിക്കാന്‍ ഒരു കപ്പ്‌ വെള്ളമൊഴിച്ചുകൊടുക്കാം രണ്ടും മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യം അതില്‍ രണ്ടാമത്തതാണ്‌ എന്റെ വഴി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍
സ്വന്തം വിശ്വാസങ്ങളെ കുഴിച്ചുമൂടിയും ദൈവത്തെ തെറി പറഞ്ഞാലുമേ മതേതരനാകൂ എങ്കില്‍ താങ്കള്‍ മതേതരനായിക്കൊള്ളൂ എനിക്കതില്‍ താല്‍പ്പര്യമില്ല
പിന്നെ bakar കൂട്ടിയിടിക്കാതിരിക്കാന്‍ കൈകള്‍ വരിഞ്ഞു കെട്ടുകയല്ല വേണ്ടത്‌ നമ്മള്‍ പരസ്പരം കൈ കോര്‍ക്കുകയാണ്‌ അതെന്തുകൊണ്ട്‌ ആദ്യം മനസ്സില്‍ വരുന്നില്ല

19 comments:

ഏകാന്ത പഥികന്‍ said...

ഒരു തീ കണ്ടാല്‍ അത്‌ ആളിപ്പടര്‍ത്താന്‍ ഒരു കപ്പ്‌ പെട്രോള്‍ അതിലേക്കൊഴിച്ചു കൊടുക്കാം അല്ലെങ്കില്‍ അത്‌ ആളിപ്പടരാതിരിക്കാന്‍ ഒരു കപ്പ്‌ വെള്ളമൊഴിച്ചുകൊടുക്കാം രണ്ടും മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യം

ചിന്തകന്‍ said...

കൂട്ടിയിടിക്കാതിരിക്കാന്‍ കൈകള്‍ വരിഞ്ഞു കെട്ടുകയല്ല വേണ്ടത്‌ നമ്മള്‍ പരസ്പരം കൈ കോര്‍ക്കുകയാണ്‌

ശരിയാണ് പ്രിയ പഥികൻ


നമ്മുടെ വിശ്വാസങ്ങളും അഭിപ്ര്യാ‍യങ്ങളും വിത്യസ്തങ്ങളായിരിക്കാം.

അടിസ്ഥാന പരമായി നാമെല്ലാം മനുഷ്യരാണ്.

ഹിന്ദുവോ മുസൽമാനോ കൃസ്ത്യാനിയോ ആയി എന്നത് കൊണ്ട് നാമാരും മനുഷ്യരല്ലാതാവുന്നില്ല.

വിയോജിപ്പിനേക്കാൾ കൂടുതൽ യോജിക്കാനുള്ള സാധ്യതകളെയാണ് നാം തേടേണ്ടത്.

എല്ലാം മതങ്ങളിലെയും
പൌരോഹിത്യചൂഷണളെ നമുക്കില്ലാതാക്കാം. പുരോഹിതന്മാർക്ക് നാം മതത്തെ
പതിച്ച് നൽകേണ്ടതില്ല.

നമുക്കിടയിലെ അക്രമികളെ ഒരുമിച്ചെതിർക്കാം. അനീതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ നമുക്കൊരുമിച്ച് പോരാടാം.

പരസ്പരം പഠിക്കാം, മനസിലാക്കാം.
ഒരു നല്ല നാളെക്ക് വേണ്ടി
നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

തർക്ക വിതർക്കങ്ങൾ അവസാനിക്കയില്ലൊരിക്കലും.

hindu -ഹിന്ദു said...

എല്ലാവരും ആദ്യം ഹിന്ദുവായി ജനിക്കുന്നു. അതിനു ശേഷം അവരെ പ്രലോഭിപ്പിച്ചോ, നിർബ്ബദ്ധിച്ചോ, മറ്റുള്ളവരാൽ ഓരോ മതക്കാരനാക്കി മാറ്റുന്നു. അവിടം മുതൽ മിക്കവാറും മതക്കാരൻ അവൻ വിശ്വസ്സിക്കുന്നതു ശരിയും മറ്റുള്ളവർ തെറ്റും എന്നു ചിന്തിക്കാനും, പ്രചരിപ്പിക്കാനും, അതിനു വേണ്ടി തർക്കിക്കാനും വഴക്കടിക്കാനും, വേണ്ടിവന്നാൽ കൊല്ലാനും ശ്രമിക്കുന്നു!

മനുഷ്യൻ ആണു നമ്മൾ എന്നും നമുക്കു വേണ്ടതു മനുഷ്യത്വം ആണന്നും, സ്നേഹം, ദയ, കാരുണ്യം, വിനയം, അറിവ്, ഭക്തി, വിവേകം , ഭാഷ ഇതൊക്കെ മനുഷ്യന്റെ സദ് ഗുണങ്ങളാണന്നു മതത്തിറ്റെ മത്ത് പിടിച്ചാൽ മനുഷ്യർ മറക്കുന്നു.

Sajjad said...

ഇത്രനാളും ദേവെന്ദ്രന്റെ അഛ്ഛനായിരുന്നു മുത്തുപട്ടര്‍, അങ്ങേര്ക്കും അവസാനം ട്രാന്‍സ്ഫര്‍ കിട്ടിയോ??(ഹി ഹി ഹി ഹി ഹി)

ഏകാന്ത പഥികന്‍ said...

ഹ ഹാ ഹ്‌ sajjad.c അതൊരു ലോകല്‍
തമാശയാണ്‌ ഞങ്ങളുടെ പഴയ സായാഹ്ന കൂട്ടായ്മയിലെ ഒരു കൂട്ടുകാരന്റെ നിക്ക്‌ നേം ആണ്‌ "ഗണപതി" എന്തു പഴംചൊല്ലു പറയുമ്പോഴും ഗണപതിക്കു വെച്ചേ തുടങ്ങാറുള്ളു ഞങ്ങള്‍. ആ കൂട്ടായ്മയിലെ എല്ലാവരും എന്റെ ബ്ലോഗിന്റെ വായനക്കാരായതു കൊണ്ട്‌ അങ്ങിനെ എഴുതി എന്നേ ഉള്ളു. കൂട്ടത്തില്‍ ഞങ്ങള്‍ കുറച്ചു പേര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തമാശ. അല്ലാതെ സാര്‍വത്രിക മായി ഉപയോഗിക്കുന്ന ആ usageഅറിയാത്തതു കൊണ്ടല്ല ഇനി ദൈവത്തിന്റെ അച്ചനെ മാറ്റി എന്നുപറഞ്ഞ്‌ ഇതിപ്പൊ വലിയ സാമുദായിക പ്രശ്നമാകുമോ ലംബോദരാ...ഗജാനനാ..ഗജമുഖവദന... അടിയനെ കാത്തോളണമേ..

നന്ദി ഹിന്ദു , ചിന്തകന്‍
ഹിന്ദു **എല്ലാവരും ഹിന്ദുക്കളായി ജനിക്കുന്നുഃ**** എനിക്കതങ്ങ്‌ ക്ലിയര്‍ ആയില്ല.സമയമുണ്ടെങ്കില്‍ ഒന്നു വിശദീകരിച്ചാല്‍ മനസ്സിലാക്കാമായിരുന്നു. ചിന്തകന്‍ പക്വമായ തങ്കളുടെ അഭിപ്രായത്തിനു നന്ദി അതിനു താഴെ എന്റെ ഒരു കയ്യൊപ്പ്‌ ഇതു പോലെ ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരട്ടെ എന്നു ദൈവത്തോട്‌ പ്രാര്‍ഥിക്കാം

Sajjad said...

"എല്ലാവരും ഹിന്ദുക്കളായി ജനിക്കുന്നു....."
അതൊരു പുതിയ കണ്സെപ്റ്റ് ആണല്ലോ?
പോപ്പിനെ മതം മാറ്റി ക്രിസ്ത്യാനി ആക്കിയവനെ ഒന്നു കിട്ടിയാല്‍ കോള്ളാമായിരുന്നു.

Anonymous said...

ഹിന്ദു എന്നത് ഒരു സംസ്കാരമാണ് മതമല്ല, അത് മതമായപ്പോൾ എവിടെയോ ആ സംസ്കാരം കൈമോശം വന്നു.....

ഉഗ്രന്‍ said...

@ പഥികന്‍,

ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. എനിക്ക് തോന്നുന്നത് നമ്മളെ പോലുള്ളവര്‍‍ ഇത്രനാളും മിണ്ടാതെ (കൈ കോര്‍ത്ത്) നടന്നതാണ്‌ ഇവന്മാരൊക്കെ വളമാകിയത്. ഇനി അതു പാടില്ല. നമ്മള്‍ ഉറക്കെ വിളിച്ചു പറഞ്ഞ് ഈ വര്‍ഗ്ഗീയവാദികളെയും തീവ്രവാദികളെയും തുറന്നു കാണിക്കേണ്ടിയിരിക്കുന്നു.

:)

M.A Bakar said...

പഥികന്‍ ചേട്ടാ... താങ്കളുടെ വിശദീകരണത്തിന്‌ നന്ദി ...

ഞാന്‍ മാത്രം മതേതരനും താങ്കള്‍ മതേതരനുമല്ല എന്ന് സ്ഥാപിക്കാനായിരുന്നില്ല ഞാന്‍ ശ്രമിച്ചത്‌ എന്ന് മനസ്സിലാക്കണമെന്ന് വിനയപുരസ്സരം അഭ്യര്‍ഥിക്കുന്നു... അതെന്‍റെ ഉദ്ദേശവുമല്ല ...

'ഹിന്ദു' എന്ന് അവസ്ഥക്ക് താങ്കളുടെ വ്യാഖ്യാനങ്ങളില്‍ വാചാലതയുണ്ടെങ്കിലും 'സംഘ പരിവാരും അതിന്‍റെ അജണ്ടകളും' എന്ന ഭീഷണമായ കാലിക ഭീതികളെകുറിച്ച്‌ എന്‍റെ ആശങ്കകളില്‍ ദീര്‍ഘമായ മൌനം താങ്കള്‍ അണിഞ്ഞിരിക്കുന്നത് കൊണ്ടാണ്‌ വാക്കുകള്‍ വീണ്ടും അസ്വസ്തമാകുന്നത്‌ ..

ഇതൊരു അനാരോഗ്യകരമായ ചര്‍ച്ചയുടെ സ്പിരിറ്റില്‍ പോകുന്നുവെങ്കില്‍ ക്ഷമിക്കുക .. ഞാനും മൌനമെടുക്കാം..

താങ്കള്‍ യധാര്‍ഥ ഹിന്ദുവായതില്‍ അഭിമാനിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു ... ഗാന്ധിയും അങ്ങനെയായിരുന്നു ..

പക്ഷേ 'ഹിന്ദുവായി' വിളിക്കപ്പെടുന്നതില്‍ ബേജാറാവുന്ന ധാരാളം ദളിതരും ഹരിജനങ്ങളും ഇന്ത്യയിലുണ്ട്..

ഓക്സിജന്‌ ആ പേരു നല്‍കുന്നതിനു മുന്‍പ്‌ ഇവിടെ അതുണ്ടായിരുന്നു എന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടാവണമെങ്കില്‍ അത്‌ വിഷവാതകമായി മാറാന്‍ നടത്തുന്ന കണികാവ്യതിയാനങ്ങളെ നാം തിരിച്ചറിയാനം .. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ...

അത്‌ കൊണ്ടാണ്‌ 800 വര്‍ഷത്തെ പഴക്കം അസ്ഥാനത്ത് അനാവശ്യമായി സൂചിപ്പിച്ചത്‌ ...
അതൊരു സൂചനയായോ ദു:സ്സൂചനയായോ താങ്കളെ ഭ്രമിപ്പിക്കാനായിരുന്നില്ല മറിച്ച്‌ ഈ സനാതന ധര്‍മ്മം ഗാന്ധിജിക്ക് നേരെ വന്ന വെടിയുണ്ട ഹൈജാക്‌ ചെയ്തുകൊണ്ട് പോകുന്നത്‌ വിരല്‍ ചൂണ്ടാനുമാണ് ...

രണ്ട്‌ കൈകളും ചേര്‍ന്നാല്‍ അപശബ്ദമാണ് ഉണ്ടാവുന്നത്‌ എന്ന് താങ്കള്‍ ഭയപ്പെട്ടത്‌ കൊണ്ട് കെട്ടിവരിഞ്ഞ്‌ വെക്കാം
എന്നെന്‍റെ നിലപാട റിയിച്ചത്‌ ... 1925 നു മുന്‍പ്‌ നാം കൈകള്‍ കോര്‍ത്ത്‌ പിടിച്ചവരായിരുന്നുവല്ലോ ..
ഇനിയും അതിനേക്കാള്‍ ശക്തമായി അതിനാവട്ടെ എന്ന് ആഗ്രഹിക്കുന്നു ..
.

ഏകാന്ത പഥികന്‍ said...

sajjad.c "എല്ലാവരും ഹിന്ദുക്കളായി ജനിക്കുന്നു....."
അതൊരു പുതിയ കണ്സെപ്റ്റ് ആണല്ലോ? " അത്‌ എന്റെ കമന്റ്‌ അല്ല മുകളില്‍ ഹിന്ദു എന്നൊരാള്‍ കമന്റിയതിന്‌ ഞാന്‍ ഒരു വിശദീകരണം ചോദിച്ചതാണ്‌ പോപ്പിനെ ആരാണാവോ മതം മാറ്റിയത്‌ :) എനിക്കതിഷ്ടപ്പെട്ടു
ബാല എല്ലാ സംസ്കാരങ്ങളും ഒരു മത മാണ്‌ എല്ലാ മതങ്ങളും ഏതെങ്കിലും സംസ്കാരത്തിന്റ ഐഡന്റിറ്റി ആണ്‌ കൂട്ടിച്ചേര്‍ത്തലുകളിലൂടെയും പൗരോഹിത്യത്തിന്റെ ആധുനിക വിശകലനത്തിന്റെയുമൊക്കെ ഭാരം തോളിലേറുമ്പോഴാണ്‌ മതത്തിന്റെ തല കുനിയുന്നതും മത വിശ്വാസികളുടെ മാനം പോകുന്നതും.


അതെ ഉഗ്രന്‍ ഇനി പതുക്കെയല്ല ഉഗ്രമായ ശബ്ദത്തില്‍ തന്നെ വിളിച്ചുപറയു അങ്ങിനെ ഒരു ബൂലോഗ കൂട്ടായ്മ ഉണ്ടാകട്ടെ

അബൂബക്കര്‍ :) സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ബിന്‍ ലാദന്റെ ബോംബുകള്‍ക്കു ഹൈജാക്ക്‌ ചെയ്യാന്‍ കഴിയും എന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ. താങ്കളുടെ ഉത്തരം എന്തായാലും 'ഇല്ല' എന്നാണ്‌ എന്റെ ഉത്തരം അതുപോലെ സനാതന ധര്‍മത്തെ, ഹിന്ദു മതത്തെ ഒരുവെടിയുണ്ടക്കും ഹൈജാക്കുചെയ്യാന്‍ ചെയ്യാന്‍ കഴിയില്ല. എന്താണിത്ര ഉറപ്പ്‌ എന്നു ചോദിച്ചാല്‍ അതിനാണ്‌ വിശ്വാസം എന്നുപറയുന്നത്‌. പാറപ്പുറത്താണ്‌ ഞാന്‍ എന്റെ വീടു പണിഞ്ഞത്‌ എന്ന വിശ്വാസം

പിന്നെ സംഘപരിവാറിനെക്കുറിച്ച്‌ ഞാന്‍ മൗനം പാലിച്ചു എന്ന കമന്റ്‌ സുഹ്രുത്തേ ആദ്യത്തെ മറുപടിയില്‍ തന്നെ ഞാന്‍ സെപ്റ്റംബറില്‍ എഴുതിയ ഒറീസ്സയിലെ പൂക്കള്‍ എന്ന പോസ്റ്റിന്റെയും മറ്റുചില പോസ്റ്റുകളുടെയും ലിങ്ക്‌ തന്നിരുന്നല്ലോ അതില്‍ ഹിന്ദു തീവ്രവാദ സംഘടനകളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ട്‌ നിങ്ങളെയോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു എന്ന് പരാമര്‍ശിച്ചിട്ടുണ്ട്‌.മാത്രമല്ല ഈ പോസ്റ്റിന്റെ ഉറവിടം തന്നെ ഹിന്ദു സ്ഫോടനം എന്ന പേരില്‍ ഹിന്ദു സംഘടനകള്‍ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ കുറിച്ച്‌ ഞാന്‍ ഇട്ട ഒരു പോസ്റ്റാണ്‌(നോക്കു സുഹ്രുത്തുക്കളേ ഞാന്‍ ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞപോലെ ഒരു ഹിന്ദുവാണെന്നു പറഞ്ഞാല്‍ തെളിവു സഹിതം നമ്മള്‍ സ്ഥാപിക്കണം വര്‍ഗ്ഗീയവാദിയല്ല എന്ന് എന്നാലേ ചില മതേതര്‍ക്ക്‌ ത്രുപ്തിയാകൂ) മതിയോ ബക്കര്‍ എനിക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ ഇനിയും എന്തെങ്കിലും കടംബകളുണ്ടോ? ഏതായാലും ഞാന്‍ മതേതരനാണെന്ന് തെളിഞ്ഞെങ്കില്‍ അടുത്തത്‌ താങ്കളുടെ ഊഴമാണ്‌ ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ താങ്കള്‍ ഒരു വര്‍ഷത്തിലധികമായി പോസ്റ്റുന്ന ആളാണല്ലോ തങ്കളുടെ മതത്തിലുള്ള തീവ്ര വാദ സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറഞ്ഞ്‌ താങ്കളെഴുതിയ ഒന്നു രണ്ട്‌ പഴയ പോസ്റ്റിന്റെ ലിങ്ക്‌ ഇവിടെ കൊടുക്കൂ എല്ലാവര്‍ക്കും ഒന്നു മനസ്സിലാകട്ടെ നമ്മളെല്ലാം യഥാര്‍ത്ത മതേതരര്‍ ആണ്‌ എന്ന്

അത് കൊണ്ടാണ് 800 വര്‍ഷത്തെ പഴക്കം അസ്ഥാനത്ത് അനാവശ്യമായി സൂചിപ്പിച്ചത് ...
അതൊരു സൂചനയായോ ദു:സ്സൂചനയായോ താങ്കളെ ഭ്രമിപ്പിക്കാനായിരുന്നില്ല മറിച്ച്


എന്തൊരു നിഷ്കളങ്കന്‍ അസ്ഥാനത്താണ്‌ എന്നും അനവസരത്തിലാണ്‌ എന്നും അറിഞ്ഞുകോണ്ട്‌ സൂചനകളും ദുസ്സൂചനകളും കണ്ടു ഭ്രമിക്കേണ്ട എന്ന വാണിങ്ങോടേ ഇത്തരം ഒരു കമന്റ്‌(ആദ്യമേ എനിക്ക്‌ നിഷ്കളങ്കത്വം മനസ്സിലാകഞ്ഞിട്ടല്ല. മനസ്സിലായി എന്ന ഒരു സൂചന ഞാന്‍ മറുപടിയിലും തന്നു പക്ഷെ വീണ്ടും അതു തന്നെ താങ്കള്‍ എടുത്ത്‌ എഴുതിയതു കൊണ്ട്‌ പരത്തിപറയാതെ നിര്‍വാഹമില്ലല്ലോ) അയ്യായിരമോ പതിനായിരമോ വര്‍ഷം പഴക്കമുണ്ട്‌ എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന ഒരു വിശ്വാസത്തിന്റെ കടക്കലേക്ക്‌ താങ്കളുടെ ഒരു കത്തിയേറ്‌ അവരുടെ വിശ്വാസം അവരങ്ങിനെ വിശ്വസിച്ചോട്ടെ എന്ന് ചിന്തിക്കാന്‍ താങ്കളിലേ മതേതരന്‌ എന്തു കൊണ്ട്‌ കഴിഞ്ഞില്ല അതോ മതേതരന്റെ ആട്ടിന്‍ തോലിനുള്ളില്‍ നിന്നും വേറേതോ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ .നാട്ടിന്‍ പുറത്ത്‌ ഒരു പറച്ചിലുണ്ട്‌ ആരാന്റെ ഭാര്യയുടെ സ്വഭാവദൂഷ്യം കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ സ്വന്തം ഭാര്യയ്ക്ക്‌ സ്വഭാവ ശുദ്ധിയില്ല എന്നു വിശ്വസിക്കുന്നവരാണ്‌ എന്ന് (ഇങ്ങിനെയല്ല കുറച്ചു കൂടി പച്ചയായണ്‌) ഏതായാലും താങ്കള്‍ ആദ്യം സ്വന്തം ഭാര്യയെ ഒന്നു വിശ്വസിക്ക്‌ :) സൗഹ്രുദം നഷ്ടപ്പെട്ടിട്ടില്ല എന്ന വിശ്വാസത്തോടെയും പരിധി വിട്ടിട്ടുണ്ടെങ്കില്‍ ക്ഷമാപണത്തോടെയും

P.C.MADHURAJ said...

മതം, ആത്മീയത എന്ന അർത്ഥത്തിലുപയോഗിക്കുമ്പോൾ അത് തികച്ചും വ്യക്തിപരമാണു.എനിക്കെന്നെ മനസ്സിലാക്കാനുള്ള വഴി. അതു ഞാൻ അനുഭവിച്ചറിയേണ്ടതാണു. എന്റെ മതത്തെ നിലനിർത്തുന്നതുംശക്തിപ്പെടുത്തുന്നതും എന്റെ ആദ്ധ്യാത്മികാന്നുഭവങ്ങളാണു.അതിൻ ഒരു സങ്ഘടന വേണ്ട.
ഉറങ്ങാനും ഉണരാനും നമുക്കു സങ്ഘടന വേണ്ടല്ലൊ.ഭരണഘടന ജനങ്ങളെ മതസങ്ഘടനകളിലെ മെംബെർമാറ് എന്ന എക്സ്ക്ലൂസീവ് കാറ്റഗറികളിൽ‌പ്പെടുത്തി കാണുന്നതെന്തിനാണു? രാഷ്ട്രീയപ്പാറ്ടി എന്ന എക്സ്ക്ലൂസിവെ കാറ്റഗറിയിലേക്കു തിരുകിക്കയറ്റാൻ (ഭൂരിപക്ഷം ജനങ്ങളെയും) സാധിക്കാത്തതുകൊണ്ട് ഡെമോക്രസിയിലെ അധികാരകേന്ദ്രങ്ങൾക്കു ബുദ്ധിമുട്ടുണ്ട്.ഒരനിശ്ചിതത്വമുണ്ട്.മതമെന്നാൾ മതസങ്ഘടനയാണെന്നും മതസങ്ഘടനകളുടെ അധികാരികളെ കയ്യിലെടുത്താൽ ആ സങ്ഘടനയുടെ അടിമകളെ മുഴുവൻ അനുകൂലികളാക്കാമെന്നുമുള്ള ചില പ്രത്യയശാസ്ത്രനാട്യക്കാരുടെ വാദം കണ്ണടച്ചു അങ്ഗീകരിച്ചതാരു? മതം സങ്ഘടനയായും ആ സങ്ഘടനകൾ രാഷ്ട്രീയശക്തിയായും രൂപപ്പെട്ടപ്പോൾ ആർക്കൊക്കെ മെച്ചമുണ്ടായി?
ആദ്യം കല്ലെറിഞ്ഞതാരെന്ന ചോദ്യം ഇനി ചോദിക്കുന്നതു ശരിയല്ലായിരിക്കാം.എറിയുന്നെങ്കിൽ എല്ലാ ഭാഗത്തേക്കും എറിയണമെന്നു പറയുന്നതിനേക്കാൾ നല്ലതു കല്ലേറേ അരുതെന്നു പറയുന്നതാണു.
എക്സ്ക്ലൂസിവിസം ഒഴിവാക്കാം. അതിന്നു സഹായകമായ നിലയിലെങ്കിലും രാജ്യസ്നേഹം മനസ്സിൽ വീണ്ടും പ്രധാനവികാരമാ‍ാകാം- സഹോദരങ്ങളെ തമ്മിൽ അറിയാനും സ്നേഹിക്കാനും.അതു പഴഞ്ചനായ്ക്കോട്ടെ.

M.A Bakar said...

പഥികന്‍ സഹോദരാ ...

താങ്കള്‍ ഒരു കടുത്ത മതേതരനായി തെളിഞ്ഞിരിക്കുന്നു ... ഞാന്‍ അങ്ങനെയല്ലെന്നും.. !!!

സുഹുര്തേ .. ഒരുവന്‍ മുസ്ലിമായിരിക്കാന്‍ ഒരു വര്‍ഗീയവാദി ആയിരിക്കരുതെന്ന്
വിശ്വാസപരമായി നിര്‍ബന്ധമുണ്ട്‌ ...

കാരണം (എന്‍റെ ഒരു പഴയ പോസ്റ്റില്‍ നിന്നും..)
സ്വാതന്ത്രിയദിനാന്തര അശുഭ ചിന്തകള്‍ . >>>>

"വര്‍ഗീയത പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല"
എന്നു മുഹമ്മദ്‌ നബി പറയുന്നതിനര്‍ഥം സ്വയം ഇസ്ലാമില്‍നിന്ന് പുറത്തുപോയികൊണ്ടല്ലാതെ ഒരുവനു വര്‍ഗീയവാദിയാവാന്‍ കഴിയില്ല എന്നാണ്..

ഒരു മുസ്ലിം വര്‍ഗീയവാദിയായിരിക്കില്ല.. മുസ്ലിം നാമധാരികള്‍ ഉണ്ടാവാം.. അതു 'സീമി' ആയാലും 'തോയ്ബ' ആയാലും പൊതുജത്തിന് ഭീഷണിയാണെങ്കില്‍ പുറത്തുതന്നെ.
<<<<

ചങ്കു പറിച്ചു കാണിക്കാന്‍ കഴിയാത്തത് കൊണ്ട് വേറെ വിശദീകരണത്തിന്‌ ശ്രമപ്പെടുന്നില്ല ...

ഭീകരടക്കെതിരെയുള്ള എന്‍റെ നിലപാടുകള്‍
ഇവിടെയും വായിക്കുക.. (താങ്കളുടെ അപേക്ഷമാനിച്ച്‌ !!)
ഭീകരര്‍ ഒരു വര്‍ഗം.


5000 വര്‍ഷം പഴക്കമുള്ള ധര്‍മ്മത്തിലേക്ക് കത്തിയിറക്കുന്നത് ഞാനല്ല
എന്ന് ഇനിയും താങ്കള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ പരസ്പര വിശ്വാസമോ
ധാരണയോ പോലുമില്ലാത്ത 'ബീവി'യെ മൊഴിച്ചൊല്ലി
താങ്കളുമായുള്ള ഈ നല്ല അനുഭവം ഒരു കുളിര്‍മയായി സൂക്ഷിക്കാമെന്നുറപ്പിച്ച് വിടവാങ്ങുന്നു ...

.

ഏകാന്ത പഥികന്‍ said...

സുഹുര്തേ .. ഒരുവന് മുസ്ലിമായിരിക്കാന് ഒരു വര്‍ഗീയവാദി ആയിരിക്കരുതെന്ന്
വിശ്വാസപരമായി നിര്‍ബന്ധമുണ്ട്... "വര്‍ഗീയത പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവന് നമ്മില് പെട്ടവനല്ല"

ഒരു മുസ്ലിം വര്‍ഗീയവാദിയായിരിക്കില്ല.. മുസ്ലിം നാമധാരികള് ഉണ്ടാവാം.. അതു 'സീമി' ആയാലും 'തോയ്ബ' ആയാലും പൊതുജത്തിന് ഭീഷണിയാണെങ്കില് പുറത്തുതന്നെ. <<<<

ഓ...ഇങ്ങിനെയായിരുന്നു അല്ലേ വേണ്ടിയിരുന്നത്‌ ...ഒ.കെ.... ഒ.കെ....എനിക്കതിന്റെ ഫോര്‍മാറ്റ്‌ അറിയാത്തതു കൊണ്ടല്ലെ. ഇത കിടക്കുന്നു

"ലോകൊ സമസ്തോ സുഖിനോ ഭവന്തു : എന്നതാണ്‌ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശില. സമസ്ത ലോകത്തിലേയും ജനങ്ങളെ ഒന്നായിക്കാണാന്‍ കഴിയുന്ന ഹിന്ദു വിന്‌ വര്‍ഗ്ഗീയ വാദിയാകാന്‍ കഴിയില്ല"
"ഒരു ഹിന്ദു വര്‍ഗീയ വാദിയായിരിക്കില്ല..ഹിന്ദു നാമധാരികള്‍ ഉണ്ടാകാം. അതു "പരിവാര്‍ " ആയാലും 'ദള്‍' ആയാലും പൊതുജനത്തിനു ഭീഷണിയായാല്‍ പുറത്തു തന്നെ.."
ആവൂ അവസാനം ഞാനും bakarനെ പ്പോലെ ഒരു മതേതരനായി ഇപ്പോള്‍ എന്തൊരാശ്വാസം

ഇരുട്ടുകൊണ്ട്‌ ഓട്ടയടച്ചപ്പോള്‍ എന്തൊരു സമാധാനം

പ്രിയ സുഹ്രുത്തുക്കളേ എനിക്കു തോന്നുന്നത്‌ സംഘ പരിവാറും അതുപോലുള്ള ഹിന്ദു സംഘടന കളേയും ഏറ്റവും കുഴക്കുന്ന പ്രശ്നം മറ്റു മതങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പോ അല്ലെങ്കില്‍ ഗവണ്‍മന്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതോ അല്ലെങ്കില്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതോ ആയ നിയന്ത്രണങ്ങളോ അല്ല മറിച്ച്‌ ഹിന്ദുക്കളിലെ ബഹു ഭൂരിപക്ഷവും അതിനോടു കാട്ടുന്ന അകല്‍ച്ചയാണ്‌ ഒരു മതഭൂരിപക്ഷത്തിന്റെ പേരിലുള്ള സംഘടന രാജ്യത്തുമുഴുവന്‍ പടര്‍ന്നുപന്തലിക്കാതിരിക്കാന്‍ കാരണം ഈഭാരതത്തിലെ ഹിന്ദുക്കളുടെ മതേതരമായ നിലപാടുകളാണെന്ന നിങ്ങളുടേ മുന്‍പില്‍ കാണുന്ന വെളിച്ചം പോലെ സത്യമായ പരമാര്‍ഥം ഒരല്‍പ്പമെങ്കിലും commonsense നിങ്ങളില്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇനിയും ഞങ്ങളെ corner ചെയ്ത്‌ ഏതെങ്കിലും ചേരിയിലേക്ക്‌ തള്ളിവിടാതിരിക്കുക.അത്തരത്തിലുള്ള ഞങ്ങള്‍ എല്ലാ ദിവസവും രാവിലേ എണിറ്റ്‌ ഹിന്ദു സംഘടനകളെ തള്ളിപ്പറഞ്ഞാലേ പട്ടം ചാര്‍ത്തിക്കിട്ടൂ എന്നു പറയാന്‍ ആര്‍ക്കാണിവിടെ അര്‍ഹത? bakar ഇത്‌ വ്യക്തിപരമായ ഒരു പരാമര്‍ശമല്ല കേട്ടൊ ആ ചോദ്യത്തിനു പിന്നിലുള്ള വികാരം താങ്കള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു

പിന്നെ ആ 800 വര്‍ഷത്തെ കണക്കു പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്നു മാത്രം ഇതുവരെ താങ്കള്‍ പറഞ്ഞില്ല. മറ്റു മതങ്ങളിലേക്ക്‌ ഒളിഞ്ഞു നോക്കനും അതിനെ വിമര്‍ശിക്കാനും അവര്‍ വിശ്വസിക്കുന്നതിനെ ചോദ്യം ചെയ്യാനും എല്ലാരുമങ്ങിറങ്ങാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി അതാണോ താങ്കള്‍ വിഭാവനം ചെയ്യുന്ന മതേതരത്ത്വം
താങ്കള്‍ തന്ന ലിങ്കുകള്‍ ഞാന്‍ വായിച്ചു :) :) നന്ദി

മധുരാജ്‌ നന്ദി താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌. സ്നേഹം ഒരിക്കലും പഴഞ്ചനാവുകയില്ല അതു സനാതനമാണ്‌ പ്രണവമാണ്‌

M.A Bakar said...

'ലോകൊ സമസ്തോ സുഖിനോ ഭവന്തു'

ഈ വരിക്ക് മുന്‍പ്‌ മൂന്ന് വരികള്‍ കൂടിയുണ്ട് പഥികന്‍ സാര്‍ ...
അതും കൂടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു ...

ഞാന്‍ ഒരിക്കലും ഹൈന്ദവ ഭൂരിപക്ഷം വര്‍ഗീയ വാദികളാണെന്നോ സനാതന ധര്‍മ്മത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല .. താങ്കള്‍ വികാരപരമായോ രോഷം കൊണ്ടോ വായിക്കുന്നത്‌ കൊണ്ട് എല്ലാം ഇരുട്ടായി തോന്നുന്നതാണ്‌ ...

താങ്കള്‍ വീണ്ടും വിളിച്ചത്‌ കൊണ്ട് മാത്രം ഇതെഴുതുന്നു ...

800 വര്‍ഷത്തെ പഴക്കം കൊണ്ട് ഉദ്ദേശിചത് , 5000 വര്‍ഷത്തെ സംസ്കൃതി 1925 ന്‌ ശേഷം ആ വാക്ക് (ഹിന്ദു) കൊണ്ട് വിശ്വാസത്തിന്റെ പേരില്‍ corner വല്ക്കരിക്കപ്പെടുന്നത് കൊണ്ടാണ്‌ ...

വികാരപരമായി വിമര്‍ശനങ്ങളെ കാണുമ്പോള്‍ കാണാനുള്ളത് പലതും കാണാതെ പോകും ...
നന്ദി പഥികന്‍ സാര്‍ ..

hindu -ഹിന്ദു said...

പഥികൻ, ജനിക്കുമ്പോൾ മുതൽ ഇഷ്ടമുള്ള രീതിയിൽ ജിവിക്കാൻ അധികാരമുള്ള - ഒരു പ്രത്യേക നിയമാവലിക്കും ബന്ധിതനാവാതെ, എന്നാൽ തന്റെ ജീവിതം മറ്റൂള്ളവർക്കു ശല്യ്മാകാതെ ജീവിക്കാനും, ഏതു നിഷ്ടകൾ തിരഞ്ഞ്ടുക്കണമെന്നും തീരുമാനിക്കാനും, അതനുസരിച്ചു ജീവിച്ചു പോക്കുന്ന ഒരു ജീവിതരീതിയാണു ഹിന്ദുത്വം - അവിടെ നിന്നും ഉള്ള മാറ്റം പിന്നെ ഏതെങ്കിലും മതത്തിലേക്കായിരിക്കും.

“ഒരു മനുഷ്യായുസ്സു മുഴുവനും ചിലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌, എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌“- പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു - (ഇതു ഞാൻവിക്കിയിൽ നിന്നും കോപ്പി ചെയ്തിരിക്കുന്നതാണു.)

ചരിത്രം (അധാരം വിക്കി)
ഹിന്ദുമതം ആര്‌ സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതമ്, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല., അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌., ചരിത്രകാരന്മാരാകട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നല്‍കുന്നത് അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാല്‍ ഹിന്ദുമതം വേദങ്ങള്‍ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നത്.

sajjad.c
, എല്ലാ ക്രിസ്ത്യാനികളും, മാമോദീസ മുങ്ങിയ ശേഷം ആണു ക്രിസ്ത്യാനി ആകുന്നുള്ളു എന്നാണു അറിവ്! പോപ്പ് ക്രിസ്ത്യാനി ആണന്നാണു എന്റെ ധാരണ ;). അദ്ദേഹത്തെ മാ‍മോദീസ മുക്കിയത് ആരാണന്നൊന്നും എനിക്കറിയില്ല!,

Sajjad said...

മാമ്മോദീസ മുക്കുന്നതിന്ന് മുന്പ്‌ അദ്ധേഹം(പോപ്പ്) ഹിന്ദു വായിരുന്നു എന്ന ധാരണ വലിയൊരു രഹസ്യമായി സൂക്ഷിച്ചോളൂ,മറ്റുള്ളവര്‍ കേട്ടാല്‍ നിങ്ങള്‍ക്ക് ഭ്രാന്താണെന്ന് പറയുമ്.....ഹഹഹ( തമാശയായി എടുത്താല്‍ മതി)
എല്ലാ മനുഷ്യരും ജന്മനാ അവരുടെ അച്ചനമ്മമാരുടെ മതത്തിലാണ്.( അല്ലെങ്കില്‍ ജന്മനാ മതമില്ലെന്ന് പറയാം) അല്ലാതെ ഹിന്ദു വാണെന്നൊന്നും പറഞ്ഞേ ക്കല്ലേ...........
പ്രിയ പഥികന്‍,സംഘ് പരിവാറിന്നെ എതിര്‍ക്കുന്ന ഒരു വലിയ ഹൈന്ദവ സമൂഹം ഉള്ളതിന്നാലാണ്‍ ഇവിടെ എല്ലാവരും ഒത്തിരി സമാധാനത്തോടെ ജിവിച്ചു പോകുന്നത്.പക്ഷെ ആകെയുള്ള ഹൈന്ദവരില്‍ പത്തൊ ഇരുപതോ ശതമാനമുള്ള ഇവരെങ്ങിനെ എല്ല ഹൈന്ദവരെയുടെയും പ്രതിനിധികളായി രംഗത്തു വരുന്നു? ഇവരെ എതിര്‍ക്കുന്ന പല സന്യാസ ശ്രേഷ്ഠരേയും നമുക്ക് മുഖ്യ ധാരയില്‍ കാണാന്‍ സാധിക്കും.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ത രായി ഒരു പാട് പേര്‍ ഇന്ന് ഇത്തരം സംഘടനകളില്‍ ആകര്‍ഷിക്കപ്പെടുന്നു എന്നുള്ളത് ഒരു യാഥര്‍ത്ഥ്യമായി അവഷേശിക്കപ്പെടുന്നു.

hindu -ഹിന്ദു said...

മാമോദീസ മുങ്ങുന്നതിനു മുന്‍പു - തങ്കള്‍ തന്നെ സമ്മതിച്ച രീതിയില്‍
“( അല്ലെങ്കില്‍ ജന്മനാ മതമില്ലെന്ന് പറയാം) അല്ലാതെ ഹിന്ദു വാണെന്നൊന്നും പറഞ്ഞേ ക്കല്ലേ..........”

ആ മതമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്ന വരാണു ഹിന്ദുക്കള്‍! ലോകത്തു ജനിച്ചിട്ടുള്ള എല്ലാവരും ആ അവസ്ഥയില്‍ നിന്നാണു പിന്നെ മതങ്ങളിലേക്കു മാറിയതു. അത്രക്കു സ്വാതന്ത്രമുള്ള സമൂഹ വ്യവസ്ഥിതി ആണു ഹിന്ദുത്വം.

ഇതു പറഞ്ഞിട്ടു ആളുകള്‍ ഭ്രാന്തണന്നു പറഞ്ഞെന്നു കരുതി എനിക്കെന്തൊ കുഴപ്പം. ആളുകള്‍ക്കിഷ്ടമുള്ളതു ആളുകള്‍ പറയും. മനസ്സിലുള്ളതു രഹസ്യമാക്കി വയ്ക്കണ്ട കാര്യമില്ല!
നമ്മുടെ യുക്തിയില്‍ തോന്നുന്ന കാര്യങ്ങളെ മറ്റുള്ളവരുമായി സംവദിച്ചു അതിലെ സാധ്യതകളെ വിലയിരുത്തുന്നതെല്ലെ ശരിയായ മാര്‍ഗ്ഗം? കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നു ആലോചിച്ചു പോലും നോക്കാതെ, വേഗം തന്നെ തങ്ങളുടെ തലച്ചോറില്‍ ചാ‍ലിച്ചു ചേര്‍ത്ത വര്‍ഗ്ഗിയ നിറങ്ങളുടെ കാഴ്ചപ്പാടില്‍ ഹ ഹ ഹ എന്ന അട്ടഹാസം മുഴക്കുന്നവര്‍ പൊട്ടക്കുളത്തിലെ തവളേപ്പോലെ വാസ്തവികതയുടെ വെളിച്ചത്തെ വെറുക്കുന്നവരായിരിക്കും.

ഇനി എന്റെ പ്രസ്താവനയില്‍ - ഹിന്ദു എന്ന വാക്ക് പ്രാദേശികമായി ഉത്ഭവിച്ചിതാകയാല്‍ - വേണമെങ്കില്‍ ആ പ്രസ്താവനയെ ഇങ്ങനെ തിരുത്താം “എല്ലാ മതക്കാരും, ഒരു മതം സ്വീകരിക്കുന്ന വരെ ഹിന്ദുക്കളേപ്പോലെ മത രഹിതരായിരുന്നു” . ഇതില്‍ എല്ലാവരും പെടും.

ഏകാന്ത പഥികന്‍ said...

ഓരോ മതത്തിനുമുള്ള space ഇവിടുള്ളപ്പോള്‍ മറ്റു മതങ്ങളെ പുനരുദ്ധീകരിക്കാനും അവര്‍ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും ശരിയല്ല എന്നു സ്ഥാപിക്കാനും നാം പ്രയത്നിക്കേണ്ട ആവശ്യമുണ്ടോ

ഹിന്ദുക്കള്‍ ആടിനെ തിന്നാം പശുവിനെ തിന്നില്ല മുസ്ലിങ്ങള്‍ പശുവിനെ തീന്നും പന്നിയെ തിന്നില്ല ഭാരതീയര്‍ ആടിനെയും പശുവിനെയും പന്നിയേയും തിന്നും പക്ഷെ പട്ടിയേയും പാമ്പിനേയും തിന്നാന്‍ അറയ്ക്കുന്നു എന്നാല്‍ ചൈനക്കാര്‍ പാമ്പിനെയും പട്ടിയെയും കുരങ്ങനെയും തിന്നുന്നു ഇതില്‍ മറ്റുള്ളവര്‍ക്കെന്തു കാര്യം. പന്നിയുടെ തല വെട്ടി പള്ളിയിലേക്കും പശുവിന്റെ തല വെട്ടി അമ്പലത്തിലേക്കും എറിഞ്ഞ്‌ സഘര്‍ഷമുണ്ടാക്കിടാത്തോളം കാലം ഞാന്‍ വളര്‍ത്തുന്ന നായയെ തട്ടിക്കൊണ്ടു പോയി ചൈനക്കാരന്‍ പുഴുങ്ങി തിന്നാത്തിടത്തോളം കാലം ഇതില്‍ മറ്റുള്ളവര്‍ക്കെന്തു കാര്യം മതത്തിന്റെ കാര്യത്തിലും ഈ അവനായി അവന്റെ പാടായി എന്ന നിലപാടു തന്നെയല്ലേ അഭികാമ്യം atleast അവന്റെ ആചാരങ്ങള്‍ നമ്മളെ ബാധിക്കിടാത്തോളം കാലം
സാന്ദര്‍ഭികമായി ഒരു വിയോജനക്കുറിപ്പുകൂടി പറയട്ടെ ഹിന്ദുക്കള്‍ പശുവിനെ തിന്നുന്നില്ല എന്ന പേരില്‍ മുസ്ലിങ്ങളും പശുവിനെ കൊല്ലരുത്‌ തിന്നരുത്‌ എന്ന നിലപാടെടുക്കുന്നതിനെ ഞാന്‍ ശക്തിയായി എതിര്‍ക്കുന്നു. അതൊരു സ്വാര്‍ഥതയും അധിനിവേശ ശ്രമവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു മതേതരനാകാനൊന്നുമല്ല. മനസ്സാക്ഷി അങ്ങിനെ പറയുന്നതു കൊണ്ട്‌
bakar , hindu, sajjad നന്ദി
bakar താങ്കളുമായുള്ള സംവാദം ഞാന്‍ ശരിക്കും ആസ്വദിച്ചു വളരെ പക്വമായും സമചിത്തതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയുമുള്ളതായിരുന്നു താങ്കളുടെ കമറ്റുകള്‍. അങ്ങിനെയുള്ളവര്‍ ബ്ലോഗ്‌ ലോകത്തു വളരെ കുറവാണ്‌ ഒന്നു രണ്ടു കമന്റുകള്‍ കഴിഞ്ഞാല്‍ പിന്നെ ആക്രോശങ്ങളും തെറിവിളികളുമാണ്‌ പതിവായി കണ്ടിട്ടുള്ളത്‌. സര്‍വേശ്വരന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ എന്നെങ്കിലും നേരില്‍ കണ്ടു പരിചയപ്പെടാം
'hindu' നമ്മുടെ ചിന്തകളുടെ wavelengthലുള്ള വ്യത്യാസം കാരണമാകാം താങ്കള്‍ പറഞ്ഞ പലതും എന്റെ തലയ്ക്കു മുകളിലൂടെ പോയി. ഒന്നു കൂടി മനസ്സിരുത്തി വായിക്കാന്‍ ശ്രമിക്കാം അല്ലെങ്കില്‍ താങ്കള്‍ ഒരല്‍പം കൂടി ലളിതമായി ഒന്നു പറഞ്ഞാലും മതി

*********പക്ഷെ ആകെയുള്ള ഹൈന്ദവരില് പത്തൊ ഇരുപതോ ശതമാനമുള്ള ഇവരെങ്ങിനെ എല്ല ഹൈന്ദവരെയുടെയും പ്രതിനിധികളായി രംഗത്തു വരുന്നു********


sajjaad അതാണല്ലോ ഞങ്ങള്‍ ഹിന്ദുക്കള്‍ നേരിടുന്ന ഒരു ദുരവസ്ഥ സനതന ധര്‍മ തത്ത്വങ്ങള്‍ ഉള്‍ക്കൊന്റുകൊണ്ടുള്ളതും മൊത്തം സമുദായത്തെ പ്രതിനിധീകരിക്കുന്നതു മായ ഒരു ആല്‍മീയ(?)സംഘടന ഹിന്ദുക്കള്‍ക്കില്ലാതെ പോയി അതില്ലെങ്കിലും ഒരു രാഷ്ട്രീയ സംഘടനയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു അതായത്‌ നമ്മുടെ കേരളത്തിലെ മുസ്ലീം ലീഗിനെപ്പോലെയുള്ള ഒരു സംഘടന എനിക്കു വളരെ ബഹുമാനം തോന്നിയിട്ടുള്ള ഒരു രാഷ്ട്രീയ സംഘടനയാണത്‌ വളരെ ബുദ്ധിമുട്ടുള്ള ഒരവസരം വന്നപ്പോഴും സ്വന്തം അടിത്തറ ഇളകുമോ കാല്‍ ചുവട്ടിലെ മണ്ണ്‌ ഇളകിപ്പോകുമോ എന്നു തോന്നിയ ഒരവസരത്തില്‍ പോലും മതേതരത്ത്വത്തിന്‌ അവര്‍ പ്രാധാന്യം കൊടുത്തു ഇന്ത്യയിലെ പല രാഷ്ട്രീയ പാര്‍ട്ടികളും എടുക്കാന്‍ മടികാട്ടുമായിരുന്ന തീരുമാനം അവര്‍ എടുത്തു
തര്‍ക്കവിതര്‍ക്കങ്ങളും ആശയസംവാദങ്ങളും നമുക്കിനിയും തുടരാം

Sajjad said...

പഥികന്‍, താങ്കളുടെ കമന്റ് വളരെ അര്‍ത്ഥവത്തായി.മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലങ്ങള്‍ വ്യത്യസ്ഥമാണ്. നമ്മുടെ മതമേതായാലും ഇന്ത്യക്കാരനണെന്ന ബോധവും പരസ്പര സ്നേഹവും ആണു ഇന്ന് നമുക്കാവശ്യം.
ഉത്തരേന്ത്യനെന്നും മറാഠിയെന്നും പറഞ്ഞു പരസ്പരം തല്ലുന്നവര്‍, മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ വിഘടന വാദത്തിന്ന് വേണ്ടി ചാവേറാവുന്നവര്‍ രാഷ്ട്രീയ വൈരത്തിന്നു വേണ്ടി ക്രൂരമായി കശാപ്പു ചെയ്യുന്നവര്‍ ഇന്ത്യ യെന്താ നാരഭോജി കളുടെ താവളമാണൊ?
ഇവരുടെ മനസ്സുകളൊക്കെ ദൈവം ശുദ്ധീകരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം,