Sunday, September 28, 2008

ഒരു ബോംബു കൂടി പൊട്ടി

ഒരു ബോംബു കൂടി പൊട്ടി. ഒരമ്മയ്ക്കു കൂടി മകനെ നഷ്ടപ്പെട്ടു. പൊട്ടിച്ചവര്‍ക്കു സന്തോഷിക്കാം ലക്ഷ്യം നേടി ഒരമ്മയെ കൂടി കരയിപ്പിക്കാന്‍ കഴിഞ്ഞു ഇനി പതിവു പൊറാട്ടു നാടകത്തിന്റെ തനിയാവര്‍ത്തനം കാണാം പൊട്ടിച്ചവരെന്ന് പറഞ്ഞ്‌ പോലീസ്‌ ചിലരെ പിടിക്കുന്നു അവരല്ല പൊട്ടിച്ചതെന്ന് പറഞ്ഞ്‌ വേറെ ചിലര്‍ ബഹളം വെക്കുന്നു ആരൊപണങ്ങളും പ്രത്യാരോപണങ്ങളുമായി മാക്സിമം മുതലെടുക്കാന്‍ എല്ലാവരും അരയും തലയും മുറുക്കുന്നു. എവിടെയോ ഒരമ്മ നനഞ്ഞ കണ്ണുകള്‍ തുടച്ച്‌ തേങ്ങലുകള്‍ക്ക്‌ അവധി കൊടുത്ത്‌ നിത്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലേക്കിറങ്ങുന്നു. ഇരുട്ടു വീണ തെരുവീഥിയിലെങ്ങോ ചുവന്ന കണ്ണുകളുമായി ചിലര്‍ അടുത്ത ഇരയെ തേടുന്നു

Saturday, September 27, 2008

ഒരു സോറി പറയാം

അഹങ്കാരിയുടെ ഈ പോസ്റ്റിനിട്ട http://ahamkaram.blogspot.com/2008/09/salute-to-national-heroes.html ഒരു കമ്മന്റ്‌ വികസിപ്പിച്ചെടുത്തതാണ്‌ ഇത്‌ കൂടുതലാളുകള്‍ വായിക്കട്ടെ കൂടുതല്‍ അഭിപ്രായങ്ങള്‍ പോരട്ടെ
ഒരാള്‍ എന്തോ പറയുന്നു വേറൊരാള്‍ മറ്റ്‌ എന്തോ മറുപടി പറയുന്നു.പിന്നെ വരുന്നവരും പോകുന്നവരും പലതും പറയുന്നു പറഞ്ഞു പറഞ്ഞു നമുക്കീ ബൂലോകം യുദ്ധക്കളമാക്കണോ.
പണ്ട്‌ നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ (അന്ന് ബ്ലോഗുകളൊന്നുമില്ല) ചാറ്റ്‌ റൂമുകളിലും ഫോറമുകളിലുമെല്ലാം വടക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇതു പോലെ ഹിന്ദുവും മുസ്ലിമുമായി ചേരി തിരിഞ്ഞ്‌ ആക്രോശിക്കുന്നത്‌ കണ്ടിട്ടുണ്ട്‌ അന്ന് കേരളത്തില്‍ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ല എന്നു ഞാന്‍ അഭിമാനിച്ചിട്ടുമുണ്ട്‌.

അഹങ്കാരി... പോട്ടെ, ദേശാഭിമാനം സ്കെയിലു വെച്ച്‌ അളക്കാന്‍ പറ്റുന്ന ഒരു വസ്തുവല്ലല്ലോ. അതു പലരിലും പല അളവിലാകും. പ്രകടിപ്പിക്കുന്നതും പലതരത്തിലായിരിക്കും. അത്‌ സ്നേഹം പോലെയുള്ള ഒരു വികാരം ആണ്‌ ചിലര്‍ അത്‌ പുറത്തു പ്രകടിപ്പിക്കും മറ്റു ചിലര്‍ ഉള്ളില്‍ നിറയെ ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കില്ല

ജോക്കര്‍ മോഹന്‍ലാലിനോട്‌ തങ്കള്‍ക്ക്‌ എന്താണിത്ര വിരോധം.താങ്കള്‍ പ്രവാസി യായതു പോലെ മോഹന്‍ ലാലും മമ്മുട്ടിയുമെല്ലാം മസാല സിനിമകളില്‍ അഭിനയിക്കുന്നു ഉദര നിമിത്തം ബഹുക്രുത വേഷം അതു കൊണ്ട്‌ അവര്‍ക്കൊന്നും ഒരു കര്യത്തിലും അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടൊ?

റോബി Politics is the last refuge of a scoundrel
എന്നു കേട്ടിട്ടുണ്ട്‌ പിന്നെ കാര്‍ഗിലിനെ കുറിച്ചുള്ള തങ്കളുടെ കമന്റ്‌ അതിശയോക്തിപരവും ഒരല്‍പം അതിരു കടന്നതുമായിപ്പോയി.

ജയന്‍ താങ്കളുടെ കമന്റുകള്‍ വളരെ പരിധി വിട്ടു. ഒരു പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തുന്ന ചില പ്രാഥമിക മര്യാദകളുണ്ട്‌ നമ്മുടെ സംസ്കൃതി പാരമ്പര്യം എന്നൊക്കെ പറയുന്നത്‌ അതാണ്‌. ഇന്ത്യക്കാരന്റെ പുണ്യഭൂമി ഇന്ത്യയാണ്‌ അത്‌ എല്ലാ ഇന്ത്യക്കാര്‍ക്കും അങ്ങിനെതന്നെയായിരിക്കട്ടെ.

ഞാന്‍ ഒരു ഹിന്ദുവാണ്‌ http://cheriyacheriyakaryangal.blogspot.com/2008/02/blog-post.html ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ അതു പോലെ തന്നെ ഒരു മുസ്ലീമിന്‌ മുസ്ലീമായതില്‍ അഭിമാനിക്കാനും ഒരു ക്രിസ്ത്യാനിക്ക്‌ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കാനും അവകാശമുണ്ട്‌ അത്‌ അവരുടെ രാജ്യഭക്തിയുടെ അളവുകോലായി എടുക്കേണ്ട കാര്യമില്ല. ദയവുചെയ്ത്‌ ഐസിബി http://chattikkari.blogspot.com/2008/09/blog-post_24.html യുടെ ഈ പോസ്റ്റ്‌ എല്ലാവരും വായിക്കുക വഹാബ്‌ http://jeevithayathrakal.blogspot.com/2008/09/blog-post_25.html ഞാന്‍ സ്ത്രീകളുടേ പോസ്റ്റിന്‌ ആളെക്കൂട്ടുകയല്ല ആ പോസ്റ്റില്‍ കാംബുള്ളതുകൊണ്ടാണ്‌
സൂഫിസ http://cheriyacheriyakaryangal.blogspot.com/2008/09/blog-post.htmlത്തെ കുറിച്ചുള്ള എന്റെ ഒരു പഴയ പോസ്റ്റ്‌ കൂടി ഇതിനോട്‌ കൂട്ടി വായിക്കുക

സമാധാനം എന്നത്‌ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനമല്ല. വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നിടത്ത്‌ മാത്രമെ സമാധാനമുണ്ടകുള്ളു. ഈഗൊ യും ബലം പിടുത്തവുമൊക്കെ ഒന്നു മാറ്റി വെച്ച്‌ മറ്റുള്ളവരുടെ കണ്ണിലൂടെ കൂടി കര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. അബദ്ധങ്ങള്‍ എല്ലാവര്‍ക്കും പറ്റും വീണ്ടു വിചാരമില്ലാതെ അപ്പോളത്തെ വികാരത്തിനു പുറത്ത്‌ പലതും പറയും പക്ഷെ പിന്നീട്‌ സാവകാശം ആലോചിക്കുമ്പോള്‍ ഒരിത്തിരി ഓവറായി എന്നു തോന്നിയാല്‍ എന്തിനു മടിക്കണം. ഒരു സോറി പറയാം അതു കൊണ്ട്‌ ഒരു നഷ്ടവുമില്ല എന്നു മാത്രമല്ല് ഒരു പാട്‌ ഹ്രുദയങ്ങളിലേക്ക്‌ നമുക്ക്‌ കടന്നു കയറാം,സോറി പറഞ്ഞാല്‍ സര്‍വ്വ ഇമേജു കളും തകരും നമ്മള്‍ വെറും നിസ്സാരനായിപ്പോകും എന്നൊക്കെയുള്ളത്‌ വെറും തോന്നലാണ്‌. നേരെ തിരിച്ചാണ്‌ സത്യം ഒന്നു പരീക്ഷിച്ചു നോക്കു.മമ്മുട്ടിയെയും മോഹന്‍ലാലിനെയും, ഷാരൂക്‌ ഖാനെയും ഹൃത്വിക്‌ രോഷനെയും ഇഷ്ടപ്പെടുന്ന, ഇര്‍ഫാന്‍ പത്താന്റെയും സച്ചിന്റെയും കളി ആസ്വദിക്കുന്ന അബ്ദുല്‍ കലാമിനെയും മാധവന്‍ നായരെയും ആരാധിക്കുന്ന പുനത്തിലിനെയും എംടിയെയും വായിക്കുന്ന കമലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്യുന്ന സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന ഒരു വെറും Indian

Wednesday, September 10, 2008

ആശയുടെ ജന്മദിനം

ഇന്ത്യ യുടെ ജീവിക്കുന്ന ഗാന ഇതിഹാസത്തിന്‌ 75 തികഞ്ഞു.പഴയ തലമുറയിലെ മധുബാല മുതല്‍ ഇന്നത്തെ ഊര്‍മിള വരെയുള്ള സുന്ദരി മാരുടെ സംഗീതമായ ആഷാജിക്ക്‌ ജന്മദിനാശംസകള്‍. 1943ല്‍ ഒരു മറാത്തി ചിത്രത്തിലാണ്‌ ആശാജി ആദ്യമായി പാടിയത്‌. സാവന്‍ ആയാ എന്ന (ചുനരിയ-1948)ഗാനത്തോടെ ആണ്‌ അവര്‍ ഹിന്ദിയിലെത്തിയത്‌. "പിയ തൂ...", "ചുരാ ലിയാ ഹെ ...." തുടങ്ങി "തന്‍ഹാ തന്‍ഹാ...", "രംഗീലാ...രെ..." അടക്കം മികച്ച ഗാനങ്ങളുമായി അവര്‍ നമ്മുടെ ഹ്രുദയം കവര്‍ന്നു. കൂടുതല്‍ ഇവിടെ വായിക്കുക

Monday, September 8, 2008

എവിടെയോ കളഞ്ഞുപോയ.......

Please install anjalioldlipi to read this correctly and thank our good friends here who created it(ഇത്‌ ഒരു മാസം മുന്‍പ്‌ എഴുതിയതാണ്‌ എന്തുകൊണ്ടോ ഇന്നാണ്‌ പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയത്‌/തോന്നിയത്‌)മഴക്കാലം പാതിയായിയെങ്കിലും മഴയുടെ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍ എന്ന അവസ്ഥ.പിറ്റേന്ന് ഒന്ന് ഊട്ടിയില്‍ പോകണം രാവിലെ 11മണിക്കുള്ള കെ എസ്‌ അര്‍ ടി സി യില്‍ കയറി ഇരുന്നാല്‍ നാലര മണിയോടെ ഊട്ടിയിലെത്താം. അങ്ങിനെ തീരുമാനിച്ചിരിക്കുമ്പോഴാണ്‌ മുറ്റത്തിരിക്കുന്ന പള്‍സര്‍ അതിന്റെ ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കുന്നത്‌ കണ്ടത്‌. അവന്റെ ചോദ്യം എനിക്കു മനസ്സിലായി" ചേട്ടായി വെറുതെ മീന്‍ വാങ്ങാന്‍ പോകാനും കടയില്‍ പോകാനും മാത്രമാണെങ്കില്‍ ചേട്ടായിക്കൊരു കൈനെറ്റിക്‌ ഹോണ്ടായൊ/ CT 100 ഒ വാങ്ങിച്ചാല്‍ പോരായിരുന്നോ വെറുതെ എനിക്കിട്ടു പണി തന്നതെന്തിനാണ്‌. എന്നെ വല്ല ചെത്ത്‌ പുള്ളാരും വാങ്ങിച്ചോണ്ട്‌ പോയിരുന്നല്ലൊ" അവന്റെ വിഷമം കണ്ടപ്പോള്‍ എന്റെ മനസ്സലിഞ്ഞു. എന്നാല്‍ പിന്നെ നാളെ അതിലാകാം യാത്ര എന്നൊരു (അവിവേകമാണോ എന്നറിയാത്ത) തീരുമാനവുമെടുത്തു. നേരെ കോട്ടപ്പടിയിലുള്ള ബജാജ്‌ സര്‍വ്വീസ്‌ സെന്ററില്‍(കെ വി ആര്‍) പോയി വണ്ടി ഒന്നു മുഴുനീള ചെക്കിംഗ്‌ ആന്‍ഡ്‌ സര്‍വീസ്‌ നടത്തി.കണ്ണന്റെ സുഹ്രുത്ത്‌ അപ്പുവിന്റെ അച്ചന്റെ കൈയില്‍ നിന്നും ഒരു റൈന്‍കോട്ട്‌ കടം വാങ്ങി. രാവിലെ ഒന്‍പതു മണിക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ നോക്കുമ്പോള്‍ നിര്‍ത്തിയിട്ട ഇടത്തെല്ലാം ഓയില്‍ ലീക്ക്‌ ചെയ്തപോലെ നേരെ വീണ്ടും കെ വി ആറിലേക്ക്‌ അവിടെ മെക്കാനിക്‌ മുരളിയെ വീണ്ടും വണ്ടി കാണിച്ചു. കുഴപ്പമൊന്നുമില്ല ചെയിന്‍ ലൂബ്രികേറ്റ്‌ ചെയ്യാന്‍ വേണ്ടി ഒഴിച്ച ഓയിലാണെന്ന മറുപടിയില്‍ സന്തുഷ്ടനായി വണ്ടിയുടെ സ്റ്റാര്‍ട്ട്‌ ബട്ടണില്‍ കയ്യമര്‍ത്തിയതും അതാ മൂളിപ്പാട്ടുമായി മഴയെത്തി.കഴിഞ്ഞ ഒരു ആഴ്ച്ചയില്‍ ഒരിക്കല്‍ പോലും മഴ പെയ്തിട്ടില്ല. ആകെ കണ്‍ഫൂഷനായി പത്തുമണിയാകുന്നേയുള്ളൂ രണ്ടു കിലോമീറ്റര്‍ പോയാല്‍ തിരിച്ചു വീട്ടിലെത്താം വണ്ടി ലോക്ക്‌ ചെയ്ത്‌ ഒരു ഓട്ടോറിക്ഷയില്‍ കയറി റ്റൗണില്‍ വന്നാല്‍ 11മണിയുടെ ബസ്സില്‍ ഷട്ടറും താഴ്ത്തിയിട്ട്‌ മനോരാജ്യം കണ്ട്‌ ആര്‍മാദിച്ച്‌ പോകാം ബുദ്ധിയുള്ള ആരും എടുക്കുന്ന തീരുമാനം പക്ഷെ ഞാന്‍ മുന്നോട്ടുരുണ്ട ടയര്‍ മുന്നോട്ടു തന്നെ പോകട്ടെ എന്നു തീരുമാനിച്ചു.ഊട്ടിയില്‍ മുന്‍പും ബൈക്കില്‍ പോയിട്ടുണ്ട്‌ പക്ഷെ അതെല്ലാം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ രക്തത്തില്‍ അഡ്രിനാലിന്റെ അളവു കൂടുതലുള്ള കാലത്താണ്‌.പെണ്ണും പിടക്കോഴിയുമൊക്കെ ആകുന്നതിനു മുന്‍പ്‌ അതും കൂട്ടുകാരൊക്കെയായി ഗ്രൂപ്പ്‌ ആയി മാത്രം (സജിത്‌ നീ ഇതു വായിക്കുന്നുണ്ടാകും എന്നെനിക്കറിയാം. ഓര്‍ക്കുന്നില്ലെ? 94ല്‍ നമ്മളൊന്നിച്ച്‌ ബൈക്കില്‍ ഊട്ടിയില്‍ പോയത്‌ എറണാംകുളത്തു നിന്ന് നീയടക്കം നാലുപേര്‍ മലപ്പുറത്ത്‌ നിന്ന് എന്റെ 5 സുഹ്രുത്തുക്കളും പിന്നെ ഞാനും കോത്തഗിരിയിലെ വന്‍ ചുരത്തിലൂടെ അന്ന് ഡ്രൈവിംഗ്‌ ശരിക്കറിയാത്ത്‌ ആര്‍നൊള്‍ഡ്‌ വണ്ടിയോടിക്കുന്നതും കണ്ട്‌ നെഞ്ചില്‍ കൈ വച്ചു നിന്നതോര്‍മയിലില്ലേ.14 വര്‍ഷം കഴിഞ്ഞു എന്നിട്ടും ഇപ്പോഴും പഴയ സുഹ്രുത്തുക്കളെ കാണുമ്പോള്‍ എല്ലാവരും ഒരിക്കലെങ്കിലും ആ യാത്രയെക്കുറിച്ചു പറയതിരിക്കില്ല) തനിച്ചു ബൈക്കില്‍ ഊട്ടിയില്‍ പോകുന്നത്‌ ഇത്‌ ആദ്യം അതൊരു ലഹരി പിന്നെ ചെവിയില്‍ ചിന്നം പിന്നം പറയുന്ന മഴ. മഞ്ചേരിയിലെത്തിയപ്പോഴെക്കും മഴ കനത്തു മഴക്കോട്ടിന്റെ സുരക്ഷാവലയം ഭേദിച്ചു മഴയുടെ തണുത്ത വിരലുകള്‍ ശരീരത്തില്‍ ഇക്കിളിയിടാന്‍ തുടങ്ങി.മഴയുള്ളതുകൊണ്ട്‌ സ്പീഡ്‌ അമിതമാകാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുകൊണ്ട്‌ യാത്ര തുടര്‍ന്നു. നിലമ്പൂര്‍ കഴിഞ്ഞതോടെ സ്റ്റ്രെയ്റ്റ്‌ റോഡ്‌ ആയി ട്രാഫിക്കും കുറഞ്ഞു 11.30 കഴിഞ്ഞതോടെ വഴിക്കടവിലെത്തി തമിഴ്‌നാട്‌ ബോര്‍ഡര്‍ എത്തുന്നതിനുമുന്‍പുള്ള അവസാനത്തെ കേരള ടൗണ്‍ ആണ്‌ ഇത്‌
ബസ്സ്റ്റാന്‍ഡിനു മുന്‍പിലുള്ള പാലസ്‌ ഹോട്ടലില്‍ കയറി ഒരു ചിക്കന്‍ ബിരിയാണി കഴിച്ചു ഇനി ബിരിയാണിയുടെ സ്വാദുള്ള ഒരു ബിരിയാണി കഴിക്കണമെങ്കില്‍ തിരിച്ച്‌ കേരളത്തിലെത്തണം. വഴിക്കടവ്‌ ടൗണ്‍ കഴിഞ്ഞ ഉടന്‍ ഉള്ള ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞാല്‍ ചുരം തുടങ്ങുകയായി വളഞ്ഞു പുളഞ്ഞ റോഡുകള്‍ രണ്ടുവശവും മുളങ്കാടുകള്‍ രാത്രിയില്‍ വരുമ്പോള്‍ അപൂര്‍വമായിട്ടാണെങ്കിലും ആനക്കൂട്ടങ്ങള്‍ ഇവിടെ മേയുന്നതു കാണാം.വിജനമായ റോഡ്‌ ഇരുവശത്തും കാട്ടില്‍ നിന്നുമുള്ള ചിവീടുകളുടെ കര്‍ണകഠോരമായ സംഗീതം. തമിള്‍നാട്‌ ബോര്‍ഡര്‍ വരെ റബ്ബറൈസ്ഡ്‌ പോലുള്ള നല്ല റോഡാണ്‌ അതു കഴിഞ്ഞാലും വലിയ മോശമില്ല വഴിയരികില്‍ ഒരു കൂറ്റന്‍ പാറയില്‍ ഏതോ ഒരു ആര്‍ടിസ്റ്റ്‌ അതിമനോഹരമായ ചിത്രങ്ങള്‍ വരച്ചിട്ടിരിക്കുന്നു(ഈ യാത്രയുടെ കുറച്ചു ചിത്രങ്ങള്‍ ഒര്‍കൂട്ടിലെ എന്റെ പേജിലുണ്ട്‌ (manojputhiyakunnath)മഴയില്‍ എന്റെ മൊബൈല്‍ എക്സ്‌ പോസ്‌ ചെയ്യാനുള്ള അധൈര്യം കാരണം വളരെകുറച്ചു ചിത്രങ്ങളെ എടുത്തിട്ടുള്ളു നടുറോഡിലിരുന്ന് ഒരു പ്ലാസ്റ്റിക്‌ കവര്‍ തുറക്കാന്‍ ശ്രമിക്കുന്ന ഒരു കുരങ്ങന്റെയും കാട്ടില്‍ നിന്ന് എന്നെ നോക്കുന്ന ഒരു മാന്‍ കിടാവിന്റെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയാത്തത്‌ ഒരു വിഷമമായി. എന്റെ മൊബൈല്‍ ക്യാമറയുടെ ലിമിറ്റേഷനും പിന്നെ മഴ കാരണം ഇരുണ്ട പ്രകൃതിയും കാരണം എടുത്ത്‌ ഫോട്ടൊകളൊന്നും "അങ്ങട്‌ ശരിയാവണ്‌ ല്യാന്നെയ്‌ എന്താ കഥ" വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാനന പാതയിലൂടെ പള്‍സര്‍കുട്ടന്‍ യാത്ര തുടര്‍ന്നു കുറച്ചു ദൂരം കൂടി കയറുമ്പോള്‍ അവിടെ ഒരു മക്ബറ ഉണ്ട്‌ കേരളത്തിലെ ഒരുവിധം എല്ലാ ചുരങ്ങളിലും ഇതുപോലത്തെ കല്ലറകള്‍ കാണാം വയനാട്‌ ചുരത്തിലും കുറ്റ്യാടി ചുരത്തിലുമെല്ലാം ഇതു കണ്ടിട്ടുണ്ട്‌ കല്ലറയ്കടുത്ത്‌ ടാര്‍പോളിന്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറു കൂടാരത്തില്‍ ശുഭ്രവസ്ത്രധാരിയായ ഒരു മുസ്ലിം പുരോഹിതന്‍ ഇരിക്കുന്നു കൈയില്‍ ജപമാലയും വിശുദ്ധ ഗ്രന്ഥവുമൊക്കെയുണ്ട്‌. കുറച്ചു നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു.പോരുമ്പോള്‍ സാധാരണ ചെയ്യാറുള്ള പോലെ ദക്ഷിണയായി കുറച്ചു പൈസയും അദ്ദെഹത്തിന്റെ കയ്യില്‍ ഏല്‍പിച്ചു(ചുരത്തില്‍ എനിക്ക്‌ അവിസ്മരണീയമായ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്‌ ഒരിക്കല്‍ ഞാന്‍ തനിച്ച്‌ കാറില്‍ ഊട്ടിയില്‍ നിന്നും വരുന്നു തനിച്ചായതു കാരണം നല്ല വേഗതയിലയിരുന്നു വന്നത്‌ ഈ സ്ഥലമെത്തിയപ്പോള്‍ പെട്ടെന്ന് ഇന്‍ഡികയുടെ മുന്‍പില്‍ വലതുവശത്തെ ടയര്‍ പംക്ചര്‍ ആയി ഏതെങ്കിലും വളവില്‍ വച്ചായിരുന്നു അതു സംഭവിച്ചതെങ്കില്‍ ഒരു പക്ഷെ എനിക്ക്‌ ഇതെഴുതാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. അതുപോലെ ഒരിക്കല്‍ ഫാമിലിയുമായി വരുമ്പോഴും ഒരനുഭവമുണ്ടായി)അതുകൊണ്ട്‌ സ്വന്തം വാഹനങ്ങളിലുള്ള യാത്രകളിലെല്ലാം ഞാന്‍ ഈ മോല്യാരുടെ അടുത്ത്‌ ഇറങ്ങാറുണ്ട്‌നിലംബൂരിലെത്തിയപ്പോല്‍ അല്‍പം ശക്തി കുറഞ്ഞിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചു. തമിഴ്‌ നാട്ടിലേക്ക്‌ കടക്കുന്ന ചെക്ക്‌ പോസ്റ്റില്‍ എന്റ്രി ഫീസ്‌ അടച്ച ശേഷം തമിള്‍ റോഡിലേക്ക്‌ ബൈക്കിന്റെ ചക്രങ്ങള്‍ ഉരുണ്ടു. നാടുകാണി യില്‍ ചുരം അവസാനിച്ചു ഇനിയുള്ള പത്തു പതിനഞ്ച്‌ കിലോമീറ്റര്‍ ഗൂഡല്ലൂര്‍ വരെ വലിയ കയറ്റിറക്കങ്ങളില്ലാത്ത റോഡാണ്‌.നാടുകാണി ഒരു ജങ്ക്ഷന്‍ ആണ്‌ ഇടത്തോട്ട്‌ പോയാല്‍ മേപ്പാടി വഴി കോഴിക്കോട്ട്‌ എത്താം.നേരെ ഗൂഡല്ലൂരിലെക്കുള്ള റോഡിലൂടെ ഞാന്‍ യാത്ര തുടര്‍ന്നു. ഒന്നര കഴിഞ്ഞതോടെ ഗൂഡല്ലൂരിലെത്തി ഗൂഡല്ലൂര്‍ ജങ്ക്ഷനില്‍ നമ്മുടെ റോഡ്‌ ഊട്ടി മൈസൂര്‍ റോഡില്‍ ചേരുന്നു ഇടതുവശത്തേക്കു തിരിഞ്ഞാല്‍ മൈസൂര്‍ ബാംഗളൂര്‍ എന്നിവിടങ്ങളിലേക്ക്‌ വലത്‌ തിരിഞ്ഞാല്‍ ഊട്ടിയിലേക്കുള്ള ചുരം തുടങ്ങുകയായി

സൂഫിസം

soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ്‌ സൂഫിസം ഇന്ത്യയിലേക്കു വന്നത്‌ എന്നും അല്ല ഇസ്ലാം മതത്തിന്‌ ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ്‌ എന്ന രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട്‌ തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ്‌ സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന്‌ ഇസ്ലാം മതം പോലും അവരോട്‌ വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്‌. ഡിക്ഷ്ണറി ഒഫ്‌ ഇസ്ലാമില്‍ പറയുന്നത്‌ സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത്‌ മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്‌.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്‌. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത്‌ സ്വാംശീകരിച്ചു ഇത്‌ മൗലിക വാദികള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച്‌ ദൈവത്തിങ്കലേയ്ക്‌ നടന്നടുത്തവരാണ്‌ സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്‌(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ്‌ ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത്‌ നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ്‌ വധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക്‌ പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച്‌ ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ്‌ നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത്‌ എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട്‌ പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ്‌ സൂഫികള്‍ ഇന്ത്യയിലെത്തിയത്‌. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത്‌ . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക്‌ ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍