Tuesday, October 28, 2008

ഒരു ഹിന്ദുവായാല്‍.........

ഈയടുത്തകാലത്തായി ഒരു ഹിന്ദുവാണ്‌ എന്ന് പബ്ലിക്കായി പറഞ്ഞാല്‍ പിന്നെ ഒരു വര്‍ഗീയവാദിയും പക്ഷപാതിയുമല്ല എന്നു തെളിയിക്കേണ്ട ബാദ്ധ്യത കൂടി നമ്മുടെ തലയില്‍ വന്നുചേരുന്നു. അതുപോലെ പല മുസ്ലിം സുഹ്രുത്തുക്കള്‍ക്കും അവര്‍ മുസ്ലീമാണെന്ന് പറഞ്ഞാല്‍ തിവ്രവാദിയും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആളുമല്ല എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ഗതികേട്‌ വന്നിരിക്കുന്നു. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ഒരു സമൂഹത്തിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ധാരണാപത്രങ്ങളാണിത്‌

എന്റെ http://aprathyakshan.blogspot.com/2008/10/blog-post_24.html  http://aprathyakshan.blogspot.com/2008/10/blog-post_24.html"> ഹിന്ദു സ്ഫോടനം   എന്ന പോസ്റ്റിലെ ചില കമന്റുകള്ക്ക്നല്കിയ മറുപടി ഒരു പ്രത്യെക പോസ്റ്റായി ഇട്ടതാണ്ഇത്

......................................................പിന്നെ താങ്കള്എഴുതിയല്ലോ"ഹിന്ദു എന്ന വാക്കിന് തന്നെ 800 വര്‍ഷത്തെ ചരിത്രമേയുള്ളൂ എന്നാണ്‌ എന്‍റെ അറിവ്‌ ..
 " എന്ന്   ഇത്തരത്തിലുള്ളstatementsഉം  ഇങ്ങനെയൊരു മറുപടി വരേണ്ട രീതിയിലുള്ള ചോദ്യങ്ങളും ഇയിടെയായി പല മുസ്ലിം സുഹ്രുത്തുക്കളും പല പോസ്റ്റുകളിലും കമന്റായി ഇട്ടിരിക്കുന്നത്‌ കണ്ടു എന്തേ എല്ലാവര്‍ക്കും ഒപ്പം പെട്ടെന്ന് ഇങ്ങിനെ ഒരു സംശയം? വിവരമുള്ള ആരെങ്കിലും മറുപടി പറയട്ടെ എന്നു കരുതി ഞാന്‍ മാറി നില്‍കുകയായിരുന്നു ഇപ്പോള്‍ എന്റെ ബ്ലോഗില്‍ തന്നെ അങ്ങിനെ ഒരു വിഷയം വന്നതു കൊണ്ട്‌ എനിക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയാത്തതുകൊണ്ട്‌ എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട്‌ ഞാന്‍ പറയാം ശരിയാണ്‌Minhaj-i-Siraj എന്ന ചരിത്രാഖ്യായികാകാരന്‍ പേര്‍സ്യന്‍ ഭാഷയില്‍ രചിച്ച ഒരു ചരിത്രഗ്രന്ഥത്തിലാണ്‌ ആദ്യമായി ഹിന്ദു എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു തോന്നുന്നു 13-ാ‍ം നൂറ്റാണ്ടില്‍ ഇദ്ദേഹമാണ്‌ ഭാരതത്തിലെ സനാതനധര്‍മ്മ വിശ്വാസികളെ ആദ്യമായി ഹിന്ദു എന്നു വിളിച്ചത്‌ അങ്ങിനെ നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ ഹിന്ദു എന്ന വാക്കിന്‌ ഏകദേശം 800 വര്‍ഷമത്തെ പഴക്കമേയുള്ളു(എന്റെ മകന്‍ കണ്ണനെ സയന്‍സു പടിപ്പിക്കുമ്പോള്‍ ഓക്സിജന്‍ കണ്ടുപിടിച്ചത്‌ ---- വര്‍ഷത്തിലാണ്‌ എന്നു പറഞ്ഞപ്പോള്‍ അവന്‍ ചോദിക്കുന്നു അപ്പോള്‍ അതിനു മുന്‍പുണ്ടായിരുന്ന മനുഷ്യരൊന്നും ശ്വാസം കഴിച്ചിരുന്നില്ലേ എന്ന്(കേട്ട തമാശയാണ്‌ അല്ലേ സോറി))ഞാന്‍ ഉദ്ദേശിച്ചത്‌ താങ്കള്‍ക്ക്‌ മനസ്സിലായി എന്നു വിശ്വസിക്കട്ടെ അതായത്‌ എന്റെ മകള്‍ക്ക്‌ അവള്‍ എട്ടു മാസം പ്രായമായപ്പോള്‍ ആണ്‌ ഞാന്‍ പേരിട്ടത്‌ അതിനര്‍ഥം അതിനു മുന്‍പ്‌ അവള്‍ ഉണ്ടായിരുന്നില്ല എന്നല്ലല്ലോ
പിന്നെ മുസ്ലിം സുഹ്രുത്തുക്കളുടെ മറ്റൊരു സംശയം പരസ്പരം കലഹിച്ചിരുന്ന ശൈവ വൈഷ്ണവ മറ്റു ഗോത്ര വിഭാഗങ്ങളെ എങ്ങനെ ഹിന്ദു എന്നു വിളിക്കും എന്നാണ്‌ പരസ്പരം കലഹിക്കുന്ന സുന്നി-ഷിയ വിഭാഗങ്ങളേ പൊതുവില്‍ മുസ്ലിം എന്നു പറയുന്നതു പോലെ കാത്തലിക്‌ നേയും പ്രൊട്ടസ്റ്റന്റിനേയും   സുറിയാനി  ലാത്തീന്‍ തുടങ്ങിയ ഉപ വിഭാഗങ്ങളെയും കൂട്ടി ക്രുസ്റ്റ്യന്‍ എന്നു പറയുന്നതുപോലെ ഹിന്ദുക്കള്‍ക്കും അങ്ങിനെ പറഞ്ഞുകൂടെ

     bakar ക്ഷമിക്കുക എന്തുകോണ്ടോ ഞാന്‍ പറഞ്ഞ സ്പിരിട്ടിലല്ല തങ്കള്‍ അതെടുത്തത്‌ ആ വാചകങ്ങള്‍ താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലോ അലോസരമുണ്ടാക്കിയെങ്കില്‍ മാപ്പു ചോദിക്കുന്നു അങ്ങിനെ ഒരു ട്വിസ്റ്റില്‍ ബാക്കിയെല്ലാ അതിക്രമങ്ങള്‍ക്കും കാരണം ഹിന്ദു ആക്രമണങ്ങള്‍ ആണെന്ന് പറഞ്ഞ്‌ ഒരു അക്രമത്തെയും ന്യായീകരിക്കരുത്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശീച്ചത്‌ താങ്കള്‍ അങ്ങിനെ പറഞ്ഞു എന്നല്ല അടുത്ത കാലത്തായി എല്ലാത്തിനെയും ന്യായീകരിക്കാന്‍ അങ്ങിനെ ട്വിസ്റ്റ്‌ കൊടുക്കുന്നു എന്നാണ്‌ പറയാന്‍ ശ്രമിച്ചത്‌ പറഞ്ഞു വന്നപ്പോള്‍ പൂര്‍ണമായും ഞാന്‍ ഉദ്ദേശിച്ചരീതിയിലായില്ല എന്നു തോന്നുന്നു.
എല്ലാ മുസ്ലീംങ്ങളേയും തീവ്രവാദികളായും എല്ലാ ഹിന്ദുക്കളെയും വര്‍ഗീയവാദികളായും പക്ഷപാതികളായും കാണുന്ന ഈ നിലപാടിനോടാണ്‌ എനിക്ക്‌ എതിര്‍പ്പ്‌ മാറുന്ന മലയാളിക്ക്‌ ഞാന്‍ എഴുതിയ മറുപടി വായിച്ച ശേഷവും താങ്കള്‍ എന്റെ ഓരൊ വാക്കുകളെയും പിരിച്ചെടുത്ത്‌ വര്‍ഗീയത കണ്ടെത്താന്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ? ദയവു ചെയ്ത്‌ എന്റെ ഈ പോസ്റ്റുകള്‍
http://cheriyacheriyakaryangal.blogspot.com/2008/09/blog-post_05.html      http://aprathyakshan.blogspot.com/2008/09/blog-post_26.htmlകൂടി വായിക്കാന്‍ അപേക്ഷ
ഞാനൊരു ഹിന്ദുവാണ്‌, ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ എന്റെ മതത്തിനുവേണ്ടി ഒരു പക്ഷെ മരിക്കാന്‍ തയ്യാറായേക്കും(ഇതൊരു വെറും വാക്കാണ്‌ ഒരു ദൈവവും തന്റെ വിശ്വാസികളോട്‌ ഏനിക്കു വേണ്ടി നീ മരിക്കണം എന്നു പറയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല അത്രക്കും സ്വാര്‍ത്ഥനാണോ ദൈവം)പക്ഷെ ഏത്‌ “ഗണപതിയുടെ അച്ചന്‍  മുത്തുപ്പട്ടര്‍” വന്ന് പറഞ്ഞാലും എന്റെ മതത്തിനുവേണ്ടി മറ്റൊരു മതസ്തനെ ഉപദ്രവിക്കാനോ പരിഹസിക്കാനോ നശിപ്പിക്കാനോ ഞാന്‍ കൂട്ടുനില്‍ക്കില്ല(എനിക്കു വേണ്ടി നീ അവനെ കൊല്ലുക എന്ന് ഏതെങ്കിലും ദൈവം പറയുമെന്നും എനിക്കു തോന്നുന്നില്ല തന്റെ സ്രുഷ്ടിയായ്‌ ഒരു മനുഷ്യനെ കൊല്ലണമെങ്കില്‍ മറ്റൊരു മനുഷ്യന്റെ സഹായം വേണ്ട അത്ര നിസ്സഹായനും അശക്തനുമാണോ ദൈവം) അതാണ്‌ എന്റെ സംസ്കാരം അതാണ്‌ എന്റെ മത സൗഹാര്‍ദ്ദം അത്‌ മത നിരാസത്തിന്റെയല്ല മത സ്വാംശീകരണത്തിന്റെയാണ്‌
ഒരു തീ കണ്ടാല്‍ അത്‌ ആളിപ്പടര്‍ത്താന്‍ ഒരു കപ്പ്‌ പെട്രോള്‍ അതിലേക്കൊഴിച്ചു കൊടുക്കാം അല്ലെങ്കില്‍ അത്‌ ആളിപ്പടരാതിരിക്കാന്‍ ഒരു കപ്പ്‌ വെള്ളമൊഴിച്ചുകൊടുക്കാം രണ്ടും മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യം അതില്‍ രണ്ടാമത്തതാണ്‌ എന്റെ വഴി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍
സ്വന്തം വിശ്വാസങ്ങളെ കുഴിച്ചുമൂടിയും ദൈവത്തെ തെറി പറഞ്ഞാലുമേ മതേതരനാകൂ എങ്കില്‍ താങ്കള്‍ മതേതരനായിക്കൊള്ളൂ എനിക്കതില്‍ താല്‍പ്പര്യമില്ല
പിന്നെ bakar കൂട്ടിയിടിക്കാതിരിക്കാന്‍ കൈകള്‍ വരിഞ്ഞു കെട്ടുകയല്ല വേണ്ടത്‌ നമ്മള്‍ പരസ്പരം കൈ കോര്‍ക്കുകയാണ്‌ അതെന്തുകൊണ്ട്‌ ആദ്യം മനസ്സില്‍ വരുന്നില്ല

ആരു ഭരിച്ചാലും.....ഭരും

പണ്ട്‌ ഒരു നേതാവ്‌ പറഞ്ഞതാണത്രെ "ഞാന്‍ ഭരിച്ചാലും ഭരുമോ എന്നൊന്നു നോക്കട്ടെ" ഭരണം കിട്ടാന്‍ ബഹുക്രുത വേഷം എന്നതല്ലെ പുതിയ പൊളിറ്റിക്കല്‍ മന്ത്ര. കസേരയില്‍ കയറിയാല്‍ പിന്നെ ജയിപ്പിച്ചുവിട്ടവരെ ഓര്‍ക്കുകയേ വേണ്ട ഇടതനും വലതനുമെല്ലാം ഒരു ചക്കില്‍ കെട്ടിയ കാളകള്‍ തന്നെ.

ചില പ്രത്യേക കാരണങ്ങളാല്‍ മൂന്നുനാലുമാസങ്ങളായി ഞാന്‍ തമിള്‍നാട്ടിലാണ്‌ താമസം. നമുക്ക്‌ പൊതുവെ തമിഴന്മാരെ പുശ്ചമാണല്ലോ. പക്ഷെ ഇവിടെയുള്ള ഭരണാധികാരികള്‍ വികസനത്തിനും അതോടൊപ്പം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്ന പരിഹാരത്തിനും കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ ആന്റണിയും അച്യുതാനന്ദനും പിണറായിയും ചാണ്ടിയുമൊക്കെ കരുണാനിധിയുടെയും ജയലളിതയുടെയും ചെരിപ്പിന്റെ വാറഴിക്കാന്‍ പോലുമുള്ള യോഗ്യതയില്ലാത്തവരാണെന്ന് മനസ്സിലാകും.

15രൂപക്ക്‌ സപ്ലൈകൊയിലൂടെ ഒരു കിലോ അരികൊടുത്ത്‌ അത്‌ ഭയങ്കര സംഭവമായി കൊട്ടിഘോഷിക്കുന്നു നമ്മുടെ മന്ത്രിമാര്‍ ഇവിടെ കിലോഗ്രാമിന്‌ 2രൂപ(അത്‌ ഒരു രൂപയാക്കി എന്നും കേള്‍ക്കുന്നു) നിരക്കില്‍ ഓരോ കാര്‍ഡുടമയ്ക്കും 34 കിലോ വീതം അരി നല്‍കുന്നത്‌ കാണുന്നുണ്ടോ മാത്രമല്ല സധാരണക്കാരന്റെ അടുത്ത്‌ നേരിട്ടെത്തുന്ന ഒരു പാടു സൗജന്യങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി ടെലിവിഷനുകള്‍ +1ന്‌ പടിക്കുന്ന
എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍.കേരള ഗവണ്മെണ്ട്‌ വകയായി ഒരു പാക്കറ്റ്‌ കപ്പലണ്ടിയെങ്കിലും ഇതുവരെ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ. ഓ.. നമ്മള്‍ക്കതൊന്നും ആവശ്യമില്ലല്ലോ അല്ലെ തമിഴന്മാരെപ്പോലുള്ള അലവലാതികളല്ലല്ലോ നമ്മള്‍

എല്ലാ ഗാര്‍ഹിക ഇലക്റ്റ്രിസിറ്റി ഉപ്ഭോക്താക്കള്‍ക്കും വൈദ്യുതി കിട്ടുന്നത്‌ യൂണിറ്റിന്‌ 90പൈസ വെച്ചാണ്‌ കേരളത്തില്‍ എത്രയാണ്‌ 2രൂപയോ അതോ അതിലും കൂടുതലോ. ജല ദൗര്‍ബല്യമുള്ള സ്ഥലമായിട്ടുപോലും അമ്പതു രൂപ മാസ വരിസംഖ്യ അടച്ചാല്‍ ഒരു മാസം യഥേഷ്ടം വെള്ളം ഉപയോഗിക്കാം

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അവര്‍ക്കു ലഭിക്കൂ എന്നു കേട്ടിട്ടുണ്ട്‌.ചിലി യിലെയും ക്യൂബയിലെയും അഫ്ഘാനിസ്ഥാനിലെയും ഇറാക്വിലെയും അസര്‍ബൈജാനിലെയും ഒറീസയിലെയും ഗുജറാത്തിലെയും കാഷ്മീരിലെയും പ്രശ്നങ്ങള്‍ക്ക്‌ നേരെ ബഹളം വെക്കാനും തെരുവിലിറങ്ങാനും നമ്മുടെയിടയില്‍ ആളുകളുണ്ട്‌. നമുക്കു മാത്രമായി പ്രശ്നങ്ങളോന്നുമില്ലല്ലോ അല്ലേ? നമ്മളര്‍ഹിക്കുന്നത്‌ നമുക്ക്‌ കിട്ടുന്നുണ്ട്‌!!

Friday, October 24, 2008

ഹിന്ദു സ്ഫോടനം

മാലെഗാവിലും ഗുജറാത്തിലെ മൊഡെസയിലു മുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനകളാണ്‌ എന്നു സംശയിക്കുന്നതായുള്ള മുംബെ പോലിസിന്റെ വെളിപ്പെടുത്തലിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്ത്‌ വന്നതായി വാര്‍ത്ത.

ഈ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല. തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന സംശയത്തില്‍ ഒരു മുസ്ലീമിനെ പോലീസ്‌ കസ്റ്റഡിയിലെടുത്താല്‍ ഉടനെ മുസ്ലിം സംഘടനകളും പുരോഹിതരും ചേര്‍ന്ന് അയാളെ നിരപരാധിയാണെന്ന് വാഴ്ത്ത്തലും ഭരണകൂടത്തിന്റെ മുസ്ലിം വിരോധത്തെ കുറിച്ചുള്ള കവല പ്രസംഗങ്ങളും ഇപ്പോഴിതാ ഒരു ഹിന്ദു സംഘടനക്കു നേരെ വിരല്‍ ചൂണ്ടപ്പെട്ടപ്പോള്‍ ന്യൂന പക്ഷ പ്രീണനവും ഹിന്ദു വിരോധവും ആണെന്നു പറഞ്ഞ്‌ ചില ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങി ഇനി വരും നാളില്‍ ആരൊക്കെ ഇറങ്ങും എന്നറിയില്ല സംശയം തോന്നിയ ആളുകളെയോ അല്ലെങ്കില്‍ സംഘടനയുടെ ഭാരവാഹികളേയോ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യാതെ പോലീസ്‌ ഇതൊക്കെ എംങ്ങിനെ തെളിയിക്കും എന്നു കൂടി ഇവര്‍ പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു സംശയം തോന്നുന്നവരെ അറസ്റ്റു ചെയ്തും ചോദ്യം ചെയ്ത്‌ അതില്‍ നിന്നും കുറ്റവാളികളെ കണ്ടെത്തിയും നിരപരാധികളെ വിട്ടയച്ചുമൊക്കെ തന്നെയാണ്‌ പണ്ടു മുതല്‍ക്കെ പോലീസ്‌ കേസുകള്‍ തെളിയിച്ചിട്ടുള്ളത്‌. ഇനിയെന്നാല്‍ പോലീസിനെ മഷി നോട്ടവും ജോല്‍സ്യവും പടിപ്പിക്കാം അങ്ങിനെ കേസുകള്‍ തെളിയിക്കട്ടെ. നാളെ ഒരു പക്ഷെ ഇതു സത്യമാണെന്ന് തെളിഞ്ഞാല്‍ ഈ തെരുവിലിറങ്ങിയവാര്‍ എങ്ങിനെയാണ്‌ സ്വന്തം പ്രവൃത്തികളേ ന്യായീകരിക്കാന്‍ പോകുന്നത്‌ കഴിഞ്ഞ ദിവസത്തെ ഉദാഹരണം കണ്ടില്ലെ സുരക്ഷാസേനയുടെ വെടിവെപ്പില്‍ മലപ്പുറത്തുകാരന്‍ മരണപ്പെട്ടതായി സംശയിച്ചു പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍(മലപ്പുറത്തു കാരന്‍ മരിച്ചിട്ടുണ്ടാകരുതേ എന്ന് ഞാനും പ്രാര്‍ഥിച്ചിരുന്നു ജാതിയും മതവും വേറെ നാട്ടു കാരന്‍ വേറെ ഞാനും ഒരു മലപ്പുറത്തുകാരനാണേയ്‌.) പത്രങ്ങള്‍ എല്ലാം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞവര്‍ ഇന്നിതാ പത്രങ്ങളില്‍ അവരുടെ ഫോട്ടൊയും വിവരങ്ങളും കാണുമ്പോള്‍ എന്തു പറയുന്നു.ഏതായാലും മലപ്പുറത്തു നിന്നും ഒരാള്‍ ഭാരതത്തിനെതിരെ കാഷ്മീരില്‍ പോയി വിധ്വംസക പ്രവര്‍ത്തനം നടത്തി എന്നത്‌ എനിക്ക്‌ ഇപ്പോഴും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌
പത്തു നാല്‍പ്പതു വര്‍ഷമായി ഞാന്‍ കാണുന്ന മലപ്പുറം ഞാന്‍ ജീവിക്കുന്ന മലപ്പുറം എന്റെ സ്വന്തം മലപ്പുറം എയ്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ആരെങ്കിലും ഒന്നു പറയാമോ?

Wednesday, October 22, 2008

ഇന്ത്യയുടെ കടിഞ്ഞൂല്‍ ചന്ദ്രദൗത്യം

ഇന്ത്യയുടെ കടിഞ്ഞൂല്‍ ചന്ദ്രദൗത്യം യാത്രയാരംഭിച്ചു 386 കോടി ചിലവിട്ട ചന്ദ്രയാന്‍ പദ്ധതി ഇന്നു രാവിലെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും കുതിച്ചുയര്‍ന്നു. ഒരു ദരിദ്രരാഷ്ട്രം 386 കോടി മുടക്കി ഇങ്ങനെ ഒരു മാമാങ്കം നടത്തണോ എന്നൊക്കെ ദോഷൈകദ്രുക്കുകള്‍ക്ക്‌ വേണമെങ്കില്‍ ചോദിക്കാം? ഈ വിക്ഷേപണത്തോടെ ഇന്ത്യ ബഹിരാകാശ എലീറ്റ്‌ ക്ലബ്ബില്‍ അംഗമായി
നമ്മുടെ വിശ്വസ്ഥ ഉപഗ്രഹ വിക്ഷേപിണിയായPSLVയുടെ തുടര്‍ച്ചയായ പതിമൂന്നാമത്‌ വിജയ വിക്ഷേപണമാണ്‌ ഇന്നു പുലര്‍ച്ചെ നടന്നത്‌ ചന്ദ്രയാനിന്റെ ബാക്കി ഘട്ടങ്ങളും വിജയകരമായി പിന്നിടട്ടെ എന്നു നമുക്ക്‌ ആശംസിക്കാം. ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട്‌ 316 ടണ്‍ ഭാരമുള്ള വിക്ഷേപിണി ഇന്നു കാലത്ത്‌ 6.22ന്‌ ആകാശത്തേക്ക്‌ ഉയര്‍ന്നു

ഇപ്പോള്‍ ഭൂമിയുടെ ഓര്‍ബിറ്റിലുള്ള ഉപഗ്രഹം ഏകദേശം 15 ദിവസം കൊണ്ട്‌ ചന്ദ്രന്റെ അന്തരീക്ഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

Saturday, October 18, 2008

ഛയ്യ ഛയ്യാ....

മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്കുള്ള നീലഗിരി മൗണ്ടന്‍ റയില്‍പ്പാതക്ക്‌ നൂറു വയസ്സു തികഞ്ഞു. ഓര്‍ക്കുന്നില്ലേ ഷാരൂഖും മലൈകയും കൂടി ഛയ്യ ഛയ്യാ.... പാടിയ ആ ട്രെയിന്‍. അതിമനോഹരമായ അനുഭൂതി പകരുന്ന ആ ട്രെയിന്‍ യാത്ര അനുഭവിക്കുക തന്നെ വേണം രാവിലെ മേട്ടുപ്പാളയത്തില്‍ നിന്നുമാണ്‌ യാത്ര തുടങ്ങുന്നത്‌ നൂറാം വര്‍ഷ ആഘോഷങ്ങള്‍ റയില്‍ വെയ്‌ മന്ത്രി വേലു തുടക്കം കുറിച്ചു. കൂനൂര്‍ ഊട്ടി സ്റ്റേഷനുകളെല്ലാം അലങ്കാരത്താല്‍ നവോഡയായി നില്‍ക്കുന്നു. പ്രത്യെക പ്രദര്‍ശനങ്ങളുമുണ്ട്‌