Saturday, September 27, 2008

ഒരു സോറി പറയാം

അഹങ്കാരിയുടെ ഈ പോസ്റ്റിനിട്ട http://ahamkaram.blogspot.com/2008/09/salute-to-national-heroes.html ഒരു കമ്മന്റ്‌ വികസിപ്പിച്ചെടുത്തതാണ്‌ ഇത്‌ കൂടുതലാളുകള്‍ വായിക്കട്ടെ കൂടുതല്‍ അഭിപ്രായങ്ങള്‍ പോരട്ടെ
ഒരാള്‍ എന്തോ പറയുന്നു വേറൊരാള്‍ മറ്റ്‌ എന്തോ മറുപടി പറയുന്നു.പിന്നെ വരുന്നവരും പോകുന്നവരും പലതും പറയുന്നു പറഞ്ഞു പറഞ്ഞു നമുക്കീ ബൂലോകം യുദ്ധക്കളമാക്കണോ.
പണ്ട്‌ നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ (അന്ന് ബ്ലോഗുകളൊന്നുമില്ല) ചാറ്റ്‌ റൂമുകളിലും ഫോറമുകളിലുമെല്ലാം വടക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇതു പോലെ ഹിന്ദുവും മുസ്ലിമുമായി ചേരി തിരിഞ്ഞ്‌ ആക്രോശിക്കുന്നത്‌ കണ്ടിട്ടുണ്ട്‌ അന്ന് കേരളത്തില്‍ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ല എന്നു ഞാന്‍ അഭിമാനിച്ചിട്ടുമുണ്ട്‌.

അഹങ്കാരി... പോട്ടെ, ദേശാഭിമാനം സ്കെയിലു വെച്ച്‌ അളക്കാന്‍ പറ്റുന്ന ഒരു വസ്തുവല്ലല്ലോ. അതു പലരിലും പല അളവിലാകും. പ്രകടിപ്പിക്കുന്നതും പലതരത്തിലായിരിക്കും. അത്‌ സ്നേഹം പോലെയുള്ള ഒരു വികാരം ആണ്‌ ചിലര്‍ അത്‌ പുറത്തു പ്രകടിപ്പിക്കും മറ്റു ചിലര്‍ ഉള്ളില്‍ നിറയെ ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കില്ല

ജോക്കര്‍ മോഹന്‍ലാലിനോട്‌ തങ്കള്‍ക്ക്‌ എന്താണിത്ര വിരോധം.താങ്കള്‍ പ്രവാസി യായതു പോലെ മോഹന്‍ ലാലും മമ്മുട്ടിയുമെല്ലാം മസാല സിനിമകളില്‍ അഭിനയിക്കുന്നു ഉദര നിമിത്തം ബഹുക്രുത വേഷം അതു കൊണ്ട്‌ അവര്‍ക്കൊന്നും ഒരു കര്യത്തിലും അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടൊ?

റോബി Politics is the last refuge of a scoundrel
എന്നു കേട്ടിട്ടുണ്ട്‌ പിന്നെ കാര്‍ഗിലിനെ കുറിച്ചുള്ള തങ്കളുടെ കമന്റ്‌ അതിശയോക്തിപരവും ഒരല്‍പം അതിരു കടന്നതുമായിപ്പോയി.

ജയന്‍ താങ്കളുടെ കമന്റുകള്‍ വളരെ പരിധി വിട്ടു. ഒരു പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തുന്ന ചില പ്രാഥമിക മര്യാദകളുണ്ട്‌ നമ്മുടെ സംസ്കൃതി പാരമ്പര്യം എന്നൊക്കെ പറയുന്നത്‌ അതാണ്‌. ഇന്ത്യക്കാരന്റെ പുണ്യഭൂമി ഇന്ത്യയാണ്‌ അത്‌ എല്ലാ ഇന്ത്യക്കാര്‍ക്കും അങ്ങിനെതന്നെയായിരിക്കട്ടെ.

ഞാന്‍ ഒരു ഹിന്ദുവാണ്‌ http://cheriyacheriyakaryangal.blogspot.com/2008/02/blog-post.html ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ അതു പോലെ തന്നെ ഒരു മുസ്ലീമിന്‌ മുസ്ലീമായതില്‍ അഭിമാനിക്കാനും ഒരു ക്രിസ്ത്യാനിക്ക്‌ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കാനും അവകാശമുണ്ട്‌ അത്‌ അവരുടെ രാജ്യഭക്തിയുടെ അളവുകോലായി എടുക്കേണ്ട കാര്യമില്ല. ദയവുചെയ്ത്‌ ഐസിബി http://chattikkari.blogspot.com/2008/09/blog-post_24.html യുടെ ഈ പോസ്റ്റ്‌ എല്ലാവരും വായിക്കുക വഹാബ്‌ http://jeevithayathrakal.blogspot.com/2008/09/blog-post_25.html ഞാന്‍ സ്ത്രീകളുടേ പോസ്റ്റിന്‌ ആളെക്കൂട്ടുകയല്ല ആ പോസ്റ്റില്‍ കാംബുള്ളതുകൊണ്ടാണ്‌
സൂഫിസ http://cheriyacheriyakaryangal.blogspot.com/2008/09/blog-post.htmlത്തെ കുറിച്ചുള്ള എന്റെ ഒരു പഴയ പോസ്റ്റ്‌ കൂടി ഇതിനോട്‌ കൂട്ടി വായിക്കുക

സമാധാനം എന്നത്‌ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനമല്ല. വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നിടത്ത്‌ മാത്രമെ സമാധാനമുണ്ടകുള്ളു. ഈഗൊ യും ബലം പിടുത്തവുമൊക്കെ ഒന്നു മാറ്റി വെച്ച്‌ മറ്റുള്ളവരുടെ കണ്ണിലൂടെ കൂടി കര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. അബദ്ധങ്ങള്‍ എല്ലാവര്‍ക്കും പറ്റും വീണ്ടു വിചാരമില്ലാതെ അപ്പോളത്തെ വികാരത്തിനു പുറത്ത്‌ പലതും പറയും പക്ഷെ പിന്നീട്‌ സാവകാശം ആലോചിക്കുമ്പോള്‍ ഒരിത്തിരി ഓവറായി എന്നു തോന്നിയാല്‍ എന്തിനു മടിക്കണം. ഒരു സോറി പറയാം അതു കൊണ്ട്‌ ഒരു നഷ്ടവുമില്ല എന്നു മാത്രമല്ല് ഒരു പാട്‌ ഹ്രുദയങ്ങളിലേക്ക്‌ നമുക്ക്‌ കടന്നു കയറാം,സോറി പറഞ്ഞാല്‍ സര്‍വ്വ ഇമേജു കളും തകരും നമ്മള്‍ വെറും നിസ്സാരനായിപ്പോകും എന്നൊക്കെയുള്ളത്‌ വെറും തോന്നലാണ്‌. നേരെ തിരിച്ചാണ്‌ സത്യം ഒന്നു പരീക്ഷിച്ചു നോക്കു.മമ്മുട്ടിയെയും മോഹന്‍ലാലിനെയും, ഷാരൂക്‌ ഖാനെയും ഹൃത്വിക്‌ രോഷനെയും ഇഷ്ടപ്പെടുന്ന, ഇര്‍ഫാന്‍ പത്താന്റെയും സച്ചിന്റെയും കളി ആസ്വദിക്കുന്ന അബ്ദുല്‍ കലാമിനെയും മാധവന്‍ നായരെയും ആരാധിക്കുന്ന പുനത്തിലിനെയും എംടിയെയും വായിക്കുന്ന കമലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്യുന്ന സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന ഒരു വെറും Indian

2 comments:

Unknown said...

.മമ്മുട്ടിയെയും മോഹന്‍ലാലിനെയും, ഷാരൂക്‌ ഖാനെയും ഹൃത്വിക്‌ രോഷനെയും ഇഷ്ടപ്പെടുന്ന, ഇര്‍ഫാന്‍ പത്താന്റെയും സച്ചിന്റെയും കളി ആസ്വദിക്കുന്ന അബ്ദുല്‍ കലാമിനെയും മാധവന്‍ നായരെയും ആരാധിക്കുന്ന പുനത്തിലിനെയും എംടിയെയും വായിക്കുന്ന കമലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്യുന്ന സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന ഒരു വെറും Indian

let all indians be like that

Anonymous said...

തീവ്രവാദത്തിന്റെ കാണപ്പുരങ്ങള്‍ തങ്കള്‍കണാഞ്ഞിട്ടാണോ അതോ കണ്ടില്ല എന്നു നടിക്കുന്നോ