Friday, October 24, 2008

ഹിന്ദു സ്ഫോടനം

മാലെഗാവിലും ഗുജറാത്തിലെ മൊഡെസയിലു മുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനകളാണ്‌ എന്നു സംശയിക്കുന്നതായുള്ള മുംബെ പോലിസിന്റെ വെളിപ്പെടുത്തലിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്ത്‌ വന്നതായി വാര്‍ത്ത.

ഈ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല. തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന സംശയത്തില്‍ ഒരു മുസ്ലീമിനെ പോലീസ്‌ കസ്റ്റഡിയിലെടുത്താല്‍ ഉടനെ മുസ്ലിം സംഘടനകളും പുരോഹിതരും ചേര്‍ന്ന് അയാളെ നിരപരാധിയാണെന്ന് വാഴ്ത്ത്തലും ഭരണകൂടത്തിന്റെ മുസ്ലിം വിരോധത്തെ കുറിച്ചുള്ള കവല പ്രസംഗങ്ങളും ഇപ്പോഴിതാ ഒരു ഹിന്ദു സംഘടനക്കു നേരെ വിരല്‍ ചൂണ്ടപ്പെട്ടപ്പോള്‍ ന്യൂന പക്ഷ പ്രീണനവും ഹിന്ദു വിരോധവും ആണെന്നു പറഞ്ഞ്‌ ചില ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങി ഇനി വരും നാളില്‍ ആരൊക്കെ ഇറങ്ങും എന്നറിയില്ല സംശയം തോന്നിയ ആളുകളെയോ അല്ലെങ്കില്‍ സംഘടനയുടെ ഭാരവാഹികളേയോ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യാതെ പോലീസ്‌ ഇതൊക്കെ എംങ്ങിനെ തെളിയിക്കും എന്നു കൂടി ഇവര്‍ പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു സംശയം തോന്നുന്നവരെ അറസ്റ്റു ചെയ്തും ചോദ്യം ചെയ്ത്‌ അതില്‍ നിന്നും കുറ്റവാളികളെ കണ്ടെത്തിയും നിരപരാധികളെ വിട്ടയച്ചുമൊക്കെ തന്നെയാണ്‌ പണ്ടു മുതല്‍ക്കെ പോലീസ്‌ കേസുകള്‍ തെളിയിച്ചിട്ടുള്ളത്‌. ഇനിയെന്നാല്‍ പോലീസിനെ മഷി നോട്ടവും ജോല്‍സ്യവും പടിപ്പിക്കാം അങ്ങിനെ കേസുകള്‍ തെളിയിക്കട്ടെ. നാളെ ഒരു പക്ഷെ ഇതു സത്യമാണെന്ന് തെളിഞ്ഞാല്‍ ഈ തെരുവിലിറങ്ങിയവാര്‍ എങ്ങിനെയാണ്‌ സ്വന്തം പ്രവൃത്തികളേ ന്യായീകരിക്കാന്‍ പോകുന്നത്‌ കഴിഞ്ഞ ദിവസത്തെ ഉദാഹരണം കണ്ടില്ലെ സുരക്ഷാസേനയുടെ വെടിവെപ്പില്‍ മലപ്പുറത്തുകാരന്‍ മരണപ്പെട്ടതായി സംശയിച്ചു പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍(മലപ്പുറത്തു കാരന്‍ മരിച്ചിട്ടുണ്ടാകരുതേ എന്ന് ഞാനും പ്രാര്‍ഥിച്ചിരുന്നു ജാതിയും മതവും വേറെ നാട്ടു കാരന്‍ വേറെ ഞാനും ഒരു മലപ്പുറത്തുകാരനാണേയ്‌.) പത്രങ്ങള്‍ എല്ലാം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞവര്‍ ഇന്നിതാ പത്രങ്ങളില്‍ അവരുടെ ഫോട്ടൊയും വിവരങ്ങളും കാണുമ്പോള്‍ എന്തു പറയുന്നു.ഏതായാലും മലപ്പുറത്തു നിന്നും ഒരാള്‍ ഭാരതത്തിനെതിരെ കാഷ്മീരില്‍ പോയി വിധ്വംസക പ്രവര്‍ത്തനം നടത്തി എന്നത്‌ എനിക്ക്‌ ഇപ്പോഴും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌
പത്തു നാല്‍പ്പതു വര്‍ഷമായി ഞാന്‍ കാണുന്ന മലപ്പുറം ഞാന്‍ ജീവിക്കുന്ന മലപ്പുറം എന്റെ സ്വന്തം മലപ്പുറം എയ്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ആരെങ്കിലും ഒന്നു പറയാമോ?

11 comments:

ഏകാന്ത പഥികന്‍ said...

എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ആരെങ്കിലും ഒന്നു പറയാമോ?

Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...

ഹിന്ദു സംഘടനകള്‍ തെരുവിലേക്കിറങ്ങിയാലും ഇവിടെ ഒരു കുഴപ്പവും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം അവര്‍ ഒരിക്കലും ഒരു സംഘടിത വര്‍ഗ്ഗമല്ല. അതിനാല്‍ തന്നെ മറ്റു സമുദായ സംഘടനകളെപ്പോലെ അവരുടെ വാക്കുകള്‍ക്ക് ഈ “സമത്വ”സുന്ദര മതേതര രാജ്യത്ത് സ്ഥാനവുമില്ല.

“മലപ്പുറത്തു നിന്നും ഒരാള്‍ ഭാരതത്തിനെതിരെ കാഷ്മീരില്‍ പോയി വിധ്വംസക പ്രവര്‍ത്തനം നടത്തി എന്നത്‌ എനിക്ക്‌ ഇപ്പോഴും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌“-ഇതില്‍ എന്താണിത്ര അവിശ്വസനീയത.ശത്രുരാജ്യവുമായി യുദ്ധം നടക്കുമ്പോള്‍ പോലും ശത്രുവിനു വേണ്ടി ‘കീജയ്’ വിളിക്കുന്ന ചോറിങ്ങും കൂറങ്ങുമുള്ള ഒരുപാട് ‘മഹാന്മാരുണ്ട്‘ നമ്മുടെ നാട്ടില്‍..

പിന്നെ നമ്മുടെ നാടിന്‍റെ കാര്യം. എല്ലാവരും കൂടി ഊരിയെടുക്കട്ടെ അവസാന കഴുക്കോലും...

ഏകാന്ത പഥികന്‍ said...

പ്രഗ്യ സിംഗ്‌ എന്ന പെണ്‍കുട്ടി അടക്കം 3 പേര്‍ അറസ്റ്റില്‍ ഉപയോഗിച്ച മോട്ടോര്‍ബൈക്ക്‌ പ്രഗ്യയുറ്റേത്‌ ഹിന്ദു ജാഗരണ്‍ മഞ്ച്‌ പ്രവൃത്തകര്‍ എന്നു സംശയം

മലമൂട്ടില്‍ മത്തായി said...

ജാതിയും മതവും നോക്കി കുറ്റം തെളിയിക്കാന്‍ നിന്നാല്‍ ഇതു പോലെ തന്നെ സംഭവിക്കും. മുസ്ലിമിനെ തൊട്ടാല്‍ പിന്നെ ആ മതത്തിലെ എല്ലാവരും അങ്ങിനെ ആണെന്ന് മറ്റെല്ലാവരും ചിന്തിക്കുന്നു. ഹിന്ദുവിനെ തൊട്ടാല്‍ പിന്നെ ലോകത്ത് വേറെ ഒരിടത്തും ഇല്ലാത്ത ഒരു മതത്തിലെ ആളുകളെ സ്വന്തം നാട്ടില്‍ പീടിപിക്കുന്നുവെന്നു ധ്വനി വരുത്തുന്നു. ക്രിസ്തിയാനിയെ തൊട്ടാല്‍ പിന്നെ ലോകം മുഴുവനും അത് പാടി നടന്നു കാശു പിരിക്കാന്‍ എല്ലാ പാതിരിമാരും മല്‍സരിക്കുന്നു.

ഇതിന് ഒരു മരുന്നേ ഉള്ളു - മതം വേറെ രാജ്യം വേറെ എന്ന ഉറച്ച നിലപാട് തന്നെ. മതത്തിന് നമ്മള്‍ കൊടുക്കുന്ന അമിത പ്രതാന്യം ആണ് ഇമ്മാതിരി നേതാകന്മാരെ നമ്മുക്ക് നല്കുന്നത്.

Anonymous said...

പ്രസംഗിക്കാന്‍ എളുപ്പമാണ്‌. ഈ കൂട്ടത്തില്‍ ആരെങ്കിലും സ്വന്തം മതം പ്രതിക്കൂട്ടില്‍ വരുമ്പോള്‍ ശക്തിയായി അപലപിക്കാറുണ്ടോ niyaz ന്റെ കമന്റ്‌ കണ്ടില്ലേ മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാനുള്ള ആവേശം സ്വന്തം നേരെ ചൂണ്ടാനുമുണ്ടായാല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഒരു വിരല്‍ മറ്റുള്ളവര്‍ക്കു നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ ആര്‍ക്കുനേരെയാണ്‌

M.A Bakar said...

മലപ്പുറത്ത് നിന്നും ഒരു വിദ്വംസകനുണ്ടായി എന്ന് അസ്വസ്തമാകുന്ന ലേഖകന്റെ ചിന്തയുടെ നല്ല വശം ഉല്‍കൊള്ളാവുന്നതാണ്‌ ..

എന്നാല്‍,മതേതരര്‍ എന്നു പുറമേ പറയുമെങ്കിലും നാം സൌകര്യപൂര്‍വം ഓര്‍ക്കാത്ത ചില പക്ഷപാതപരമായ ദൌര്‍ബല്യങ്ങള്‍ നമ്മുടെ ഉള്ളില്‍ അള്ളിപിടിച്ചു കിടപ്പുണ്ട്..

അതാണ് വര്‍ഗീയത..
സംഘ പരിവാര്‍ അജണ്ടയായി വികസിപ്പിചെടുത്ത, ഇന്ത്യക്കാരനെ മതത്തിന്റെയും ജാതിയുടേയും പേരില്‍ ഭിന്നിച്ച് നിര്‍ത്തുന്ന പ്രത്യശാസ്ത്രം ..
സംഘ പരിവാര്‍ ശക്തിയാര്‍ജിക്കുന്നതോടെയാണ് ചരിത്രപരമായി ഇന്ത്യക്കാര്‍ പരസ്പരം സംശയിച്ചു തുടങ്ങുന്നത്‌ ..

ബോംബ്‌ പൊട്ടിക്കുമ്പോള്‍ മാത്രമല്ല ദേശദ്രോഹികള്‍ ഉണ്ടാകുന്നത്,
ത്രിശൂലം കൊണ്ട് ഗര്‍ഭിണിയുടെ വയര്‍ പിളര്‍ക്കുമ്പോഴും സംഘം ചേര്‍ന്ന് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുമ്പോഴും ദേശദ്രോഹികളും ഭീകരവാദികളും ഉണ്ടാകുന്നുണ്ട്‌..

ഒരുപക്ഷേ ശത്രുവിനെ അറിയാത്ത ബോംബിനെക്കാള്‍ ഇരകളെ ഉണ്ടാക്കി ഉന്നം വെക്കുന്ന ത്രിശൂലങ്ങളും കപട ഹിന്ദുത്വ വിളികളുമാണ് ഇന്ത്യയെ തകര്‍ക്കുന്നത്‌...

മുസ്ലിം വര്‍ഗീയതയും ക്രിസ്ത്യന്‍ വര്‍ഗീയതയും ഇതിന്റെ നിഴല്‍ മാത്രം .. തീയില്ലെങ്കില്‍ പുകയില്ലെന്ന് ചുരുക്കം ,...

പക്ഷേ 'നിഴലുകളും' നമ്മെ ഭയപ്പെടുത്തുന്നുണ്ട്‌...

ഏകാന്ത പഥികന്‍ said...

നന്ദി മാറുന്ന മലയാളി,നിയാസ്‌, മലമൂട്ടില്‍ മത്തായി,അനോനി,ma.bakar

മാറുന്ന മലയാളി
ആരും തെരുവിലറങ്ങിയാല്‍ കുഴപ്പമില്ല പക്ഷെ അതു ബോംബും കുറുവടിയും ത്രിശൂലവും കൊണ്ട്‌ ആകരുത്‌ എന്നേ ഉള്ളൂ ഞങ്ങള്‍ സാധാരണക്കാര്‍ക്ക്‌ അന്നന്നത്തെ ജീവിതം ജീവിച്ചു തീര്‍ക്കുക എന്നതിനാണ്‌ ഇതിനേക്കാളെല്ലാം പ്രധാനം

നിയാസ്‌,അക്രമവും തീവ്രവാദവുമൊന്നും ആരുടെയെങ്കിലും ഒരു തലയിലേക്കു ചാര്‍ത്തിയിട്ട്‌ മറ്റുള്ളവര്‍ക്കെല്ലാം കൈ കഴുകാന്‍ സാധിക്കില്ല.
മലമൂട്ടില്‍ മത്തായി
മത്തായിച്ചാ താങ്കളുടെ അഭിപ്രായത്തിനു താഴെ എന്റെ ഒരു കയ്യൊപ്പുകൂടി
ma.bakar
നിയാസിനു കൊടുത്ത മറുപടി തന്നെ താങ്കള്‍ക്കും അക്രമികള്‍ എല്ലാം ചെകുത്താന്മാരാണ്‌ അതില്‍ നമ്മുടെ ആളുകള്‍ പുകയും മറ്റേത്‌ തീയും എന്നൊരു വ്യത്യാസമൊന്നുമില്ല. ഇന്ത്യയില്‍ വര്‍ഗീയമായ അക്രമങ്ങളും എത്നിക്‌ ക്ലീനിങ്ങിനുള്ള ശ്രമങ്ങളും 13-)നൂറ്റാണ്ടുമുന്‍പ്‌ തുടങ്ങിയിട്ടുള്ളതാണ്‌ ഹിന്ദുക്കളെല്ലാം ചെകുത്തന്മാരും നിങ്ങള്‍ അതുകൊണ്ട്‌ ഗതികെട്ട്‌ ആയുധമെടുത്തവരും എന്ന ട്വിസ്റ്റ്‌ കൊള്ളാം പക്ഷെ ഇന്ത്യയുടെ ചരിത്രം ഒന്നു വായിച്ചു നോക്കു ഇന്ത്യയുടെ ചരിത്രമെന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള അന്‍പതു വര്‍ഷത്തെ ചരിത്രമല്ല അതിനുമുന്‍പുള്ള ആയിരക്കണക്കിനു വര്‍ഷത്തെ ചരിത്രം.
സൗദി അറേബ്യക്കു പുറത്ത്‌ ആദ്യമായി ഒരു മുസ്ലിം ആരാധനാലയം ഉണ്ടായത്‌ ഇന്ത്യയിലാണെന്ന് കേട്ടിട്ടുണ്ട്‌(അതിന്റെ സത്യാവസ്ഥ്‌ എന്തായാലും വളരെ പഴക്കമുള്ള ഒരു പാട്‌ മുസ്ലിം ദേവാലയങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ട്‌)ജീസസിനെ ക്രൂസിഫൈ ചെയ്ത്‌ അമ്പതു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ കേരള തീരത്തെത്തുകയും ആരാധനാലയങ്ങള്‍ നിര്‍മിക്കുകയും മത പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്‌ കേരളത്തിലെ ഒരു പ്രമുഖ രാജാവു തന്നെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്‌.വാഗ്ദത്ത രാജ്യം സ്വന്തമായിക്കിട്ടിയിട്ടും തിരിച്ചു പോകാന്‍ മടികാട്ടിയ ജൂതന്മാര്‍ ഇന്ത്യയില്‍നിന്നുള്ളവരായിരുന്നു ഇന്നും അവരില്‍ ചിലര്‍ ഇന്ത്യയില്‍ തന്നെ തങ്ങുന്നു. ഞാന്‍ മുന്‍പൊരു പോസ്റ്റിനിട്ട കമന്റില്‍ പറഞ്ഞ പോലെ ഇന്‍ഡ്യയില്‍ ഇന്നു നടക്കുന്നത്‌ ചെകുത്താന്മാരുടെ യുദ്ധമാണ്‌ അതില്‍ ഒരു ഭാഗത്തെയും ഞാന്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നില്ല താങ്കളും ഒരു പ്രത്യെക ഭാഗത്തെ മാത്രം വെള്ള പൂശാന്‍ ശ്രമിക്കണ്ട. രണ്ടു കയ്യും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ല

M.A Bakar said...

പഥികന്‍ സഹോദരാ...

>>> ഹിന്ദുക്കളെല്ലാം ചെകുത്തന്മാരും നിങ്ങള്‍ അതുകൊണ്ട്‌ ഗതികെട്ട്‌ ആയുധമെടുത്തവരും എന്ന ട്വിസ്റ്റ്‌ കൊള്ളാം <<<

ഈ വരികള്‍ ഞാന്‍ പറഞ്ഞ്‌ വച്ചത് പോലെ താങ്കളുടെ പക്ഷപാതപരമായ ദൌര്‍ബല്യങ്ങള്‍ ഉറപ്പിക്കാന്‍ പോന്നവയാണ്‌...

ഹിന്ദുക്കളെല്ലാം ഈ ചതിക്കുഴികളില്‍ പെടുന്നവരാണെന്നു ഒരിക്കലും ഞാന്‍ എഴുതിയതില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയില്ല .. അവര്‍ക്കെല്ലാം അങ്ങനെ ആകാനും കഴിയില്ല...

കാരണം .. ബാബ്റി പ്രശ്നത്തിലും, ഗുജറാത്‌ , ഇപ്പോള്‍ ഒറീസ്സ സംഭവങ്ങളിലും ഹൈന്ദവ തീവ്രവാദങ്ങള്‍ക്കെതിരെ ഉയര്‍ന്ന , ഉയരുന്ന ശബ്ദം ഇരകളുടെ സമുദായത്തില്‍ നിന്നുള്ളതിനേക്കാള്‍ ഹൈന്ദവ സോദരന്മാരില്‍ നിന്നുമാണ്‌..

എന്‍റെ നിലപാട് വ്യക്തമാണ്.. ഞാന്‍ സംഘ പരിവാറിനെയാണ് പ്രതിസ്ഥാനത്ത് കാണുന്നത്‌ ..
അതൊരു പക്ഷമായല്ല (ഭൂരിപക്ഷം/നൂനപക്ഷം) ഞാന്‍ കാണുന്നത്‌ ..

സംഘ പരിവാര്‍ 'ഹിന്ദു' എന്നതിന്‍റെ പര്യായമായി താങ്കള്‍ കാണുന്നുവെങ്കില്‍ അവിടെ അപകടം പതിയിരിക്കുന്നു ...

പിന്നെ നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും ഭാരതീയരുടെ മതാതീതമായ ഏക മനസ്സും എല്ലാം ചരിത്രാതീതമായി ഭാരതത്തിന്‌ മാത്രം ഉള്ള ഉണ്മകളാണ് ..പക്ഷേ ഇതിനെ തകിടം മറിക്കാനുള്ള അജണ്ട രൂപപ്പെടുന്നത്‌ സമകാലികമായി മാത്രം ...

ഹിന്ദു എന്ന വാക്കിന് തന്നെ 800 വര്‍ഷത്തെ ചരിത്രമേയുള്ളൂ എന്നാണ്‌ എന്‍റെ അറിവ്‌ ..

ശ്രമിക്കുന്നത്‌ ആരായാലും, 'ഇരുളിനെ വെള്ള പൂശുന്നത്‌'(അതിന് കഴില്ലെങ്കില്‍ കൂടി)
അത്ര നല്ലതല്ല എന്ന താങ്കളുടെ വാദം ഞാന്‍ ഹൃദയത്തിലേറ്റുന്നു ... കൂട്ടിയിടിക്കാതെ നമുക്ക്‌ കൈകള്‍ വരിഞ്ഞു കെട്ടുകയും ചെയ്യാം...

ഏകാന്ത പഥികന്‍ said...

നന്ദി bakar ക്ഷമിക്കുക എന്തുകോണ്ടോ ഞാന്‍ പറഞ്ഞ സ്പിരിട്ടിലല്ല തങ്കള്‍ അതെടുത്തത്‌ ആ വാചകങ്ങള്‍ താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലോ അലോസരമുണ്ടാക്കിയെങ്കില്‍ മാപ്പു ചോദിക്കുന്നു അങ്ങിനെ ഒരു ട്വിസ്റ്റില്‍ ബാക്കിയെല്ലാ അതിക്രമങ്ങള്‍ക്കും കാരണം ഹിന്ദു ആക്രമണങ്ങള്‍ ആണെന്ന് പറഞ്ഞ്‌ ഒരു അക്രമത്തെയും ന്യായീകരിക്കരുത്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശീച്ചത്‌ താങ്കള്‍ അങ്ങിനെ പറഞ്ഞു എന്നല്ല അടുത്ത കാലത്തായി എല്ലാത്തിനെയും ന്യായീകരിക്കാന്‍ അങ്ങിനെ ട്വിസ്റ്റ്‌ കൊടുക്കുന്നു എന്നാണ്‌ പറയാന്‍ ശ്രമിച്ചത്‌ പറഞ്ഞു വന്നപ്പോള്‍ പൂര്‍ണമായും ഞാന്‍ ഉദ്ദേശിച്ചരീതിയിലായില്ല എന്നു തോന്നുന്നു.
എല്ലാ മുസ്ലീംങ്ങളേയും തീവ്രവാദികളായും എല്ലാ ഹിന്ദുക്കളെയും വര്‍ഗീയവാദികളായും പക്ഷപാതികളായും കാണുന്ന ഈ നിലപാടിനോടാണ്‌ എനിക്ക്‌ എതിര്‍പ്പ്‌ മാറുന്ന മലയാളിക്ക്‌ ഞാന്‍ എഴുതിയ മറുപടി വായിച്ച ശേഷവും താങ്കള്‍ എന്റെ ഓരൊ വാക്കുകളെയും പിരിച്ചെടുത്ത്‌ വര്‍ഗീയത കണ്ടെത്താന്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ? ദയവു ചെയ്ത്‌ എന്റെ ഈ പോസ്റ്റുകള്‍http://cheriyacheriyakaryangal.blogspot.com/2008/09/blog-post_05.html http://aprathyakshan.blogspot.com/2008/09/blog-post_26.htmlകൂടി വായിക്കാന്‍ അപേക്ഷ
ഞാനൊരു ഹിന്ദുവാണ്‌, ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ എന്റെ മതത്തിനുവേണ്ടി ഒരു പക്ഷെ മരിക്കാന്‍ തയ്യാറായേക്കും(ഇതൊരു വെറും വാക്കാണ്‌ ഒരു ദൈവവും തന്റെ വിശ്വാസികളോട്‌ ഏനിക്കു വേണ്ടി നീ മരിക്കണം എന്നു പറയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല അത്രക്കും സ്വാര്‍ത്ഥനാണോ ദൈവം)പക്ഷെ ഏത്‌ “ഗണപതിയുടെ അച്ചന്‍ മുത്തുപ്പട്ടര്‍” വന്ന് പറഞ്ഞാലും എന്റെ മതത്തിനുവേണ്ടി മറ്റൊരു മതസ്തനെ ഉപദ്രവിക്കാനോ പരിഹസിക്കാനോ നശിപ്പിക്കാനോ ഞാന്‍ കൂട്ടുനില്‍ക്കില്ല(എനിക്കു വേണ്ടി നീ അവനെ കൊല്ലുക എന്ന് ഏതെങ്കിലും ദൈവം പറയുമെന്നും എനിക്കു തോന്നുന്നില്ല തന്റെ സ്രുഷ്ടിയായ്‌ ഒരു മനുഷ്യനെ കൊല്ലണമെങ്കില്‍ മറ്റൊരു മനുഷ്യന്റെ സഹായം വേണ്ട അത്ര നിസ്സഹായനും അശക്തനുമാണോ ദൈവം) അതാണ്‌ എന്റെ സംസ്കാരം അതാണ്‌ എന്റെ മത സൗഹാര്‍ദ്ദം അത്‌ മത നിരാസത്തിന്റെയല്ല മത സ്വാംശീകരണത്തിന്റെയാണ്‌
ഒരു തീ കണ്ടാല്‍ അത്‌ ആളിപ്പടര്‍ത്താന്‍ ഒരു കപ്പ്‌ പെട്രോള്‍ അതിലേക്കൊഴിച്ചു കൊടുക്കാം അല്ലെങ്കില്‍ അത്‌ ആളിപ്പടരാതിരിക്കാന്‍ ഒരു കപ്പ്‌ വെള്ളമൊഴിച്ചുകൊടുക്കാം രണ്ടും മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യം അതില്‍ രണ്ടാമത്തതാണ്‌ എന്റെ വഴി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍
സ്വന്തം വിശ്വാസങ്ങളെ കുഴിച്ചുമൂടിയും ദൈവത്തെ തെറി പറഞ്ഞാലുമേ മതേതരനാകൂ എങ്കില്‍ താങ്കള്‍ മതേതരനായിക്കൊള്ളൂ എനിക്കതില്‍ താല്‍പ്പര്യമില്ല
പിന്നെ bakar കൂട്ടിയിടിക്കാതിരിക്കാന്‍ കൈകള്‍ വരിഞ്ഞു കെട്ടുകയല്ല വേണ്ടത്‌ നമ്മള്‍ പരസ്പരം കൈ കോര്‍ക്കുകയാണ്‌ അതെന്തുകൊണ്ട്‌ ആദ്യം മനസ്സില്‍ വരുന്നില്ല
പിന്നെ"ഹിന്ദു എന്ന വാക്കിന് തന്നെ 800 വര്‍ഷത്തെ ചരിത്രമേയുള്ളൂ എന്നാണ് എന്‍റെ അറിവ് ..
"ഇത്തരത്തിലുള്ളstatementഉം ഇങ്ങനെയൊരു മറുപടി വരേണ്ട രീതിയിലുള്ള ചോദ്യങ്ങളും ഇയിടെയായി പല മുസ്ലിം സുഹ്രുത്തുക്കളും പല പോസ്റ്റുകളിലും കമന്റായി ഇട്ടിരിക്കുന്നത്‌ കണ്ടു എന്തേ എല്ലാവര്‍ക്കും ഒപ്പം പെട്ടെന്ന് ഇങ്ങിനെ ഒരു സംശയം? വിവരമുള്ള ആരെങ്കിലും മറുപടി പറയട്ടെ എന്നു കരുതി ഞാന്‍ മാറി നില്‍കുകയായിരുന്നു ഇപ്പോള്‍ എന്റെ ബ്ലോഗില്‍ തന്നെ അങ്ങിനെ ഒരു വിഷയം വന്നതു കൊണ്ട്‌ എനിക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയാത്തതുകൊണ്ട്‌ എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട്‌ ഞാന്‍ പറയാം ശരിയാണ്‌Minhaj-i-Siraj എന്ന ചരിത്രാഖ്യായികാകാരന്‍ പേര്‍സ്യന്‍ ഭാഷയില്‍ രചിച്ച ഒരു ചരിത്രഗ്രന്ഥത്തിലാണ്‌ ആദ്യമായി ഹിന്ദു എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു തോന്നുന്നു 13-ാ‍ം നൂറ്റാണ്ടില്‍ ഇദ്ദേഹമാണ്‌ ഭാരതത്തിലെ സനാതനധര്‍മ്മ വിശ്വാസികളെ ആദ്യമായി ഹിന്ദു എന്നു വിളിച്ചത്‌ അങ്ങിനെ നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ ഹിന്ദു എന്ന വാക്കിന്‌ ഏകദേശം 800 വര്‍ഷമത്തെ പഴക്കമേയുള്ളു(എന്റെ മകന്‍ കണ്ണനെ സയന്‍സു പടിപ്പിക്കുമ്പോള്‍ ഓക്സിജന്‍ കണ്ടുപിടിച്ചത്‌ ---- വര്‍ഷത്തിലാണ്‌ എന്നു പറഞ്ഞപ്പോള്‍ അവന്‍ ചോദിക്കുന്നു അപ്പോള്‍ അതിനു മുന്‍പുണ്ടായിരുന്ന മനുഷ്യരൊന്നും ശ്വാസം കഴിച്ചിരുന്നില്ലേ എന്ന്(കേട്ട തമാശയാണ്‌ അല്ലേ സോറി))ഞാന്‍ ഉദ്ദേശിച്ചത്‌ താങ്കള്‍ക്ക്‌ മനസ്സിലായി എന്നു വിശ്വസിക്കട്ടെ അതായത്‌ എന്റെ മകള്‍ക്ക്‌ അവള്‍ എട്ടു മാസം പ്രായമായപ്പോള്‍ ആണ്‌ ഞാന്‍ പേരിട്ടത്‌ അതിനര്‍ഥം അതിനു മുന്‍പ്‌ അവള്‍ ഉണ്ടായിരുന്നില്ല എന്നല്ലല്ലോ
പിന്നെ മുസ്ലിം സുഹ്രുത്തുക്കളുടെ മറ്റൊരു സംശയം പരസ്പരം കലഹിച്ചിരുന്ന ശൈവ വൈഷ്ണവ മറ്റു ഗോത്ര വിഭാഗങ്ങളെ എങ്ങനെ ഹിന്ദു എന്നു വിളിക്കും എന്നാണ്‌ പരസ്പരം കലഹിക്കുന്ന സുന്നി-ഷിയ വിഭാഗങ്ങളേ പൊതുവില്‍ മുസ്ലിം എന്നു പറയുന്നതു പോലെ കാത്തലിക്‌ നേയും പ്രൊട്ടസ്റ്റന്റിനേയും സുറിയാനി ലാത്തീന്‍ തുടങ്ങിയ ഉപ വിഭാഗങ്ങളെയും കൂട്ടി ക്രുസ്റ്റ്യന്‍ എന്നു പറയുന്നതുപോലെ ഹിന്ദുക്കള്‍ക്കും അങ്ങിനെ പറഞ്ഞുകൂടെ

വിചാരം said...

മതത്തിലധിഷ്ടിതമായ ചിന്താഗതി മാറാത്തയിടത്തോളം നമ്മുടെ നാട് ഇങ്ങനെയൊക്കെ തന്നെയായിരിക്കും.