Tuesday, October 28, 2008

ആരു ഭരിച്ചാലും.....ഭരും

പണ്ട്‌ ഒരു നേതാവ്‌ പറഞ്ഞതാണത്രെ "ഞാന്‍ ഭരിച്ചാലും ഭരുമോ എന്നൊന്നു നോക്കട്ടെ" ഭരണം കിട്ടാന്‍ ബഹുക്രുത വേഷം എന്നതല്ലെ പുതിയ പൊളിറ്റിക്കല്‍ മന്ത്ര. കസേരയില്‍ കയറിയാല്‍ പിന്നെ ജയിപ്പിച്ചുവിട്ടവരെ ഓര്‍ക്കുകയേ വേണ്ട ഇടതനും വലതനുമെല്ലാം ഒരു ചക്കില്‍ കെട്ടിയ കാളകള്‍ തന്നെ.

ചില പ്രത്യേക കാരണങ്ങളാല്‍ മൂന്നുനാലുമാസങ്ങളായി ഞാന്‍ തമിള്‍നാട്ടിലാണ്‌ താമസം. നമുക്ക്‌ പൊതുവെ തമിഴന്മാരെ പുശ്ചമാണല്ലോ. പക്ഷെ ഇവിടെയുള്ള ഭരണാധികാരികള്‍ വികസനത്തിനും അതോടൊപ്പം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്ന പരിഹാരത്തിനും കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ ആന്റണിയും അച്യുതാനന്ദനും പിണറായിയും ചാണ്ടിയുമൊക്കെ കരുണാനിധിയുടെയും ജയലളിതയുടെയും ചെരിപ്പിന്റെ വാറഴിക്കാന്‍ പോലുമുള്ള യോഗ്യതയില്ലാത്തവരാണെന്ന് മനസ്സിലാകും.

15രൂപക്ക്‌ സപ്ലൈകൊയിലൂടെ ഒരു കിലോ അരികൊടുത്ത്‌ അത്‌ ഭയങ്കര സംഭവമായി കൊട്ടിഘോഷിക്കുന്നു നമ്മുടെ മന്ത്രിമാര്‍ ഇവിടെ കിലോഗ്രാമിന്‌ 2രൂപ(അത്‌ ഒരു രൂപയാക്കി എന്നും കേള്‍ക്കുന്നു) നിരക്കില്‍ ഓരോ കാര്‍ഡുടമയ്ക്കും 34 കിലോ വീതം അരി നല്‍കുന്നത്‌ കാണുന്നുണ്ടോ മാത്രമല്ല സധാരണക്കാരന്റെ അടുത്ത്‌ നേരിട്ടെത്തുന്ന ഒരു പാടു സൗജന്യങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി ടെലിവിഷനുകള്‍ +1ന്‌ പടിക്കുന്ന
എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍.കേരള ഗവണ്മെണ്ട്‌ വകയായി ഒരു പാക്കറ്റ്‌ കപ്പലണ്ടിയെങ്കിലും ഇതുവരെ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ. ഓ.. നമ്മള്‍ക്കതൊന്നും ആവശ്യമില്ലല്ലോ അല്ലെ തമിഴന്മാരെപ്പോലുള്ള അലവലാതികളല്ലല്ലോ നമ്മള്‍

എല്ലാ ഗാര്‍ഹിക ഇലക്റ്റ്രിസിറ്റി ഉപ്ഭോക്താക്കള്‍ക്കും വൈദ്യുതി കിട്ടുന്നത്‌ യൂണിറ്റിന്‌ 90പൈസ വെച്ചാണ്‌ കേരളത്തില്‍ എത്രയാണ്‌ 2രൂപയോ അതോ അതിലും കൂടുതലോ. ജല ദൗര്‍ബല്യമുള്ള സ്ഥലമായിട്ടുപോലും അമ്പതു രൂപ മാസ വരിസംഖ്യ അടച്ചാല്‍ ഒരു മാസം യഥേഷ്ടം വെള്ളം ഉപയോഗിക്കാം

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അവര്‍ക്കു ലഭിക്കൂ എന്നു കേട്ടിട്ടുണ്ട്‌.ചിലി യിലെയും ക്യൂബയിലെയും അഫ്ഘാനിസ്ഥാനിലെയും ഇറാക്വിലെയും അസര്‍ബൈജാനിലെയും ഒറീസയിലെയും ഗുജറാത്തിലെയും കാഷ്മീരിലെയും പ്രശ്നങ്ങള്‍ക്ക്‌ നേരെ ബഹളം വെക്കാനും തെരുവിലിറങ്ങാനും നമ്മുടെയിടയില്‍ ആളുകളുണ്ട്‌. നമുക്കു മാത്രമായി പ്രശ്നങ്ങളോന്നുമില്ലല്ലോ അല്ലേ? നമ്മളര്‍ഹിക്കുന്നത്‌ നമുക്ക്‌ കിട്ടുന്നുണ്ട്‌!!

4 comments:

ഏകാന്ത പഥികന്‍ said...

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അവര്‍ക്കു ലഭിക്കൂ എന്നു കേട്ടിട്ടുണ്ട്‌.ചിലി യിലെയും ക്യൂബയിലെയും അഫ്ഘാനിസ്ഥാനിലെയും ഇറാക്വിലെയും അസര്‍ബൈജാനിലെയും ഒറീസയിലെയും ഗുജറാത്തിലെയും കാഷ്മീരിലെയും പ്രശ്നങ്ങള്‍ക്ക്‌ നേരെ ബഹളം വെക്കാനും തെരുവിലിറങ്ങാനും നമ്മുടെയിടയില്‍ ആളുകളുണ്ട്‌. നമുക്കു മാത്രമായി പ്രശ്നങ്ങളോന്നുമില്ലല്ലോ അല്ലേ? നമ്മളര്‍ഹിക്കുന്നത്‌ നമുക്ക്‌ കിട്ടുന്നുണ്ട്‌!!

തറവാടി said...

കമ്പയര്‍ ചെയ്യാന്‍ പറ്റിയ രണ്ട് വര്‍ഗ്ഗങ്ങള്‍ തമിഴനും മലയാളിയും.

പരമ്പര്യ - രാഷ്ട്രീയ - പുരോഗമന - ശാസ്ത്ര - അവകാശ ( പിന്നെയും എന്തൊക്കെയോ ) ബോധമുള്ള മലയാളി എവിടെ കിടക്കുന്നു , ഇതൊന്നുമില്ലാത്ത അണ്ണാച്ചി എവിടെ കിടക്കുന്നു?

ajeeshmathew karukayil said...

കേരള ഗവണ്മെണ്ട്‌ വകയായി ഒരു പാക്കറ്റ്‌ കപ്പലണ്ടിയെങ്കിലും ഇതുവരെ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ?

നമ്മളര്‍ഹിക്കുന്നത്‌ നമുക്ക്‌ കിട്ടുന്നുണ്ട്‌!!ille??

ഏകാന്ത പഥികന്‍ said...

തറവാടി :)
അജീഷ് മാത്യു കറുകയില്‍ thank you for your comments