Wednesday, October 22, 2008

ഇന്ത്യയുടെ കടിഞ്ഞൂല്‍ ചന്ദ്രദൗത്യം

ഇന്ത്യയുടെ കടിഞ്ഞൂല്‍ ചന്ദ്രദൗത്യം യാത്രയാരംഭിച്ചു 386 കോടി ചിലവിട്ട ചന്ദ്രയാന്‍ പദ്ധതി ഇന്നു രാവിലെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും കുതിച്ചുയര്‍ന്നു. ഒരു ദരിദ്രരാഷ്ട്രം 386 കോടി മുടക്കി ഇങ്ങനെ ഒരു മാമാങ്കം നടത്തണോ എന്നൊക്കെ ദോഷൈകദ്രുക്കുകള്‍ക്ക്‌ വേണമെങ്കില്‍ ചോദിക്കാം? ഈ വിക്ഷേപണത്തോടെ ഇന്ത്യ ബഹിരാകാശ എലീറ്റ്‌ ക്ലബ്ബില്‍ അംഗമായി
നമ്മുടെ വിശ്വസ്ഥ ഉപഗ്രഹ വിക്ഷേപിണിയായPSLVയുടെ തുടര്‍ച്ചയായ പതിമൂന്നാമത്‌ വിജയ വിക്ഷേപണമാണ്‌ ഇന്നു പുലര്‍ച്ചെ നടന്നത്‌ ചന്ദ്രയാനിന്റെ ബാക്കി ഘട്ടങ്ങളും വിജയകരമായി പിന്നിടട്ടെ എന്നു നമുക്ക്‌ ആശംസിക്കാം. ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട്‌ 316 ടണ്‍ ഭാരമുള്ള വിക്ഷേപിണി ഇന്നു കാലത്ത്‌ 6.22ന്‌ ആകാശത്തേക്ക്‌ ഉയര്‍ന്നു

ഇപ്പോള്‍ ഭൂമിയുടെ ഓര്‍ബിറ്റിലുള്ള ഉപഗ്രഹം ഏകദേശം 15 ദിവസം കൊണ്ട്‌ ചന്ദ്രന്റെ അന്തരീക്ഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

1 comment:

ഏകാന്ത പഥികന്‍ said...

PSLVയുടെ തുടര്‍ച്ചയായ പതിമൂന്നാമത്‌ വിജയ വിക്ഷേപണമല്ല പതിനാലാമത്തേതാണെന്ന് ഒരു സുഹ്രുത്തു പറയുന്നു തിരുത്തി വായിക്കാനപേക്ഷ