Sunday, November 30, 2008

മുംബൈ ഉത്സവ ആഘോഷം

മുംബൈ ശാന്തമാകുന്നു.ഉത്സവ ആഘോഷം കഴിഞ്ഞ്‌ ചാനലുകാരും മറ്റു മീഡിയക്കാരും പെട്ടിയും കുടയും മടക്കി യാത്രയായി.ഉത്സവപ്പറമ്പില്‍ പറന്നു നടക്കുന്ന കീറക്കടലാസു കഷണങ്ങള്‍ മാത്രം ബാക്കിയായി.

ആരെ കുറ്റപ്പെടുത്തണം. ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുകയും പ്രസംഗങ്ങള്‍ കൊണ്ട്‌ എല്ലാ പ്രശ്നങ്ങളും തീരും എന്നു വിശ്വസിക്കുന്ന ഭരണ കൂടത്തെയോ ദുരന്തങ്ങള്‍ പോലും അവസരങ്ങളാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരേയോ.ഒരുമ എന്നത്‌ എള്ളോളമില്ലാത്ത ഒരു ജനതയേയോ. നമുക്ക്‌ അമേരിക്കയെ  കുറ്റം പറഞ്ഞിരിക്കാം കാരണം അവിടെ 9-11നു ശേഷം ഒരു കുഞ്ഞു പൊട്ടാസുപോലും പൊട്ടിയിട്ടില്ല
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്ത..............
മാണ്ടന്മാര്‍ തിരഞ്ഞെടുത്ത തിരുമണ്ടന്മാര്‍ ഭരിക്കുന്ന മഹാരാജ്യം. ചന്ദ്രനില്‍ ഒരു  പതാക പറത്താന്‍ കോടികള്‍ ചിലവിടുന്നതിനു മുന്‍പ്‌ പ്രജകള്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്താനുള്ള  നടപടികള്‍ എടുക്കേണ്ടതാണ്‌ ഭരണകൂടത്തിന്റെ ഉത്തരവാദിത്ത്വം എന്നു ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍


7 comments:

ഏകാന്ത പഥികന്‍ said...

കാത്തിരിക്കാം നമുക്കും ഒരു വെടിയുണ്ടയെ അല്ലെങ്കില്‍ ഒരു പൊട്ടിത്തെറിയെ അത്‌ അത്ര ദൂരെയൊന്നുമല്ല

ഏകാന്ത പഥികന്‍ said...

ശിവ്‌ രാജ്‌ പാട്ടീല്‍ രാജി വെച്ചു.
പുതിയ ആഭ്യന്തര മന്ത്രി ചിദംബരത്തിനോ ആന്റണിക്കോ സാധ്യത
ഐ ബി ലെക്ഷറിന്റെ താജ്‌ ഭീകരാക്രമണ സാധ്യതയെക്കുറിച്ച്‌ സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു

Kaithamullu said...

ആക്രമണം തുടങ്ങിയപ്പോഴേ പരസ്പരം പഴിചാരല്‍ എന്ന പൊറാട്ട് നാടകം തുടങ്ങിയ നേതാക്കളെ എല്ലാം കൂടി ഒരത്താഴ വിരുന്നുന്നിന് വിളീക്കുക. ലെഷ്കര്‍ വേണ്ടാ, നമ്മള്‍ തന്നെ കൈകാര്യം ചെയ്യുക!(ചില ചാനലുകാരേം കൂടി)

Appu Adyakshari said...

അതെ, കൈതേട്ടന്‍ പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ്. ഈ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഏറ്റവും വലിയ ഭീകരര്‍.

siva // ശിവ said...

താങ്കളും അതു തന്നെയല്ലേ ചെയ്യുന്നത്.....താങ്കള്‍ക്ക് ആകും വിധം....

പ്രയാണ്‍ said...

ഇന്നു ഞാന്‍ നാളെ നീ......

വല്യങ്ങാടിബാപ്പു said...

let us not forget