ബോംബിന്റെ രസതന്ത്രം
ഹിന്ദു ബോംബ് പൊട്ടുന്നു. ഇസ്ലാമിക് ബോംബ് പൊട്ടുന്നു.രാഷ്ട്രീയ ബോംബുകള്‍ പൊട്ടുന്നു. കൊല്ലുന്നവനുമാത്രമേ മതമുള്ളു. മരിക്കുന്നവന് മതമില്ല. ഹിന്ദു ബോമ്പു പൊട്ടിയാലും മരിക്കുന്നവരില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമുണ്ട് .മുസ്ലിം ബോമ്പു പൊട്ടിയാലും മരിക്കുന്നതില്‍ മുസ്ലിമും ഹിന്ദുവും മറ്റു മതസ്ഥരുമുണ്ട് ഒരു മതത്തിലുള്ളവരെ മാത്രം കൊല്ലാനുള്ള ബോമ്പുണ്ടാക്കാനുള്ള ടെക് നോളജി ആരും കണ്ടുപിടിക്കാത്തത് ഭാഗ്യം
അനാഥമാവുന്ന ബാല്യങ്ങള്‍ക്കും. വൈധവ്യത്തിന്റെ നരച്ച കരിമ്പടത്തിനുള്ളില്‍ ബന്ദിയാക്കപ്പെട്ട പെണ്‍പൂവുകള്‍ക്കും.അവലമ്പം നഷ്ടപ്പെട്ട കുടുമ്പങ്ങള്‍ക്കും ഒരു തുള്ളി കണ്ണുനീര്‍ ഒരു വരി പ്രാര്‍ഥന അതു മാത്രം
പിന്നെ വെറുതെ ഒരു പ്രതീക്ഷയും
"കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം......"
രാക്ഷസന്മാരേ തുടര്‍ന്നോളൂ ചോരക്കളി. ഭാരതത്തിലെ അവസാനത്തെ ഉണ്ണിയുടെയും കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴും വരെ, അവസാനത്തെ പെണ്‍പൂവും വാടിക്കരിയുംവരെ ,അവസാനത്തെ അമ്മയുടെ മുലപ്പാലും വറ്റുന്നതുവരെ തുടര്‍ന്നോളൂ ......
Showing posts with label militancy. Show all posts
Showing posts with label militancy. Show all posts
Sunday, November 16, 2008
ബോംബിന്റെ രസതന്ത്രം
Subscribe to:
Posts (Atom)
