Showing posts with label hindu. Show all posts
Showing posts with label hindu. Show all posts

Friday, October 24, 2008

ഹിന്ദു സ്ഫോടനം

മാലെഗാവിലും ഗുജറാത്തിലെ മൊഡെസയിലു മുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനകളാണ്‌ എന്നു സംശയിക്കുന്നതായുള്ള മുംബെ പോലിസിന്റെ വെളിപ്പെടുത്തലിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്ത്‌ വന്നതായി വാര്‍ത്ത.

ഈ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല. തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന സംശയത്തില്‍ ഒരു മുസ്ലീമിനെ പോലീസ്‌ കസ്റ്റഡിയിലെടുത്താല്‍ ഉടനെ മുസ്ലിം സംഘടനകളും പുരോഹിതരും ചേര്‍ന്ന് അയാളെ നിരപരാധിയാണെന്ന് വാഴ്ത്ത്തലും ഭരണകൂടത്തിന്റെ മുസ്ലിം വിരോധത്തെ കുറിച്ചുള്ള കവല പ്രസംഗങ്ങളും ഇപ്പോഴിതാ ഒരു ഹിന്ദു സംഘടനക്കു നേരെ വിരല്‍ ചൂണ്ടപ്പെട്ടപ്പോള്‍ ന്യൂന പക്ഷ പ്രീണനവും ഹിന്ദു വിരോധവും ആണെന്നു പറഞ്ഞ്‌ ചില ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങി ഇനി വരും നാളില്‍ ആരൊക്കെ ഇറങ്ങും എന്നറിയില്ല സംശയം തോന്നിയ ആളുകളെയോ അല്ലെങ്കില്‍ സംഘടനയുടെ ഭാരവാഹികളേയോ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യാതെ പോലീസ്‌ ഇതൊക്കെ എംങ്ങിനെ തെളിയിക്കും എന്നു കൂടി ഇവര്‍ പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു സംശയം തോന്നുന്നവരെ അറസ്റ്റു ചെയ്തും ചോദ്യം ചെയ്ത്‌ അതില്‍ നിന്നും കുറ്റവാളികളെ കണ്ടെത്തിയും നിരപരാധികളെ വിട്ടയച്ചുമൊക്കെ തന്നെയാണ്‌ പണ്ടു മുതല്‍ക്കെ പോലീസ്‌ കേസുകള്‍ തെളിയിച്ചിട്ടുള്ളത്‌. ഇനിയെന്നാല്‍ പോലീസിനെ മഷി നോട്ടവും ജോല്‍സ്യവും പടിപ്പിക്കാം അങ്ങിനെ കേസുകള്‍ തെളിയിക്കട്ടെ. നാളെ ഒരു പക്ഷെ ഇതു സത്യമാണെന്ന് തെളിഞ്ഞാല്‍ ഈ തെരുവിലിറങ്ങിയവാര്‍ എങ്ങിനെയാണ്‌ സ്വന്തം പ്രവൃത്തികളേ ന്യായീകരിക്കാന്‍ പോകുന്നത്‌ കഴിഞ്ഞ ദിവസത്തെ ഉദാഹരണം കണ്ടില്ലെ സുരക്ഷാസേനയുടെ വെടിവെപ്പില്‍ മലപ്പുറത്തുകാരന്‍ മരണപ്പെട്ടതായി സംശയിച്ചു പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍(മലപ്പുറത്തു കാരന്‍ മരിച്ചിട്ടുണ്ടാകരുതേ എന്ന് ഞാനും പ്രാര്‍ഥിച്ചിരുന്നു ജാതിയും മതവും വേറെ നാട്ടു കാരന്‍ വേറെ ഞാനും ഒരു മലപ്പുറത്തുകാരനാണേയ്‌.) പത്രങ്ങള്‍ എല്ലാം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞവര്‍ ഇന്നിതാ പത്രങ്ങളില്‍ അവരുടെ ഫോട്ടൊയും വിവരങ്ങളും കാണുമ്പോള്‍ എന്തു പറയുന്നു.ഏതായാലും മലപ്പുറത്തു നിന്നും ഒരാള്‍ ഭാരതത്തിനെതിരെ കാഷ്മീരില്‍ പോയി വിധ്വംസക പ്രവര്‍ത്തനം നടത്തി എന്നത്‌ എനിക്ക്‌ ഇപ്പോഴും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌
പത്തു നാല്‍പ്പതു വര്‍ഷമായി ഞാന്‍ കാണുന്ന മലപ്പുറം ഞാന്‍ ജീവിക്കുന്ന മലപ്പുറം എന്റെ സ്വന്തം മലപ്പുറം എയ്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ആരെങ്കിലും ഒന്നു പറയാമോ?