അഹങ്കാരിയുടെ ഈ പോസ്റ്റിനിട്ട http://ahamkaram.blogspot.com/2008/09/salute-to-national-heroes.html ഒരു കമ്മന്റ് വികസിപ്പിച്ചെടുത്തതാണ് ഇത് കൂടുതലാളുകള്‍ വായിക്കട്ടെ കൂടുതല്‍ അഭിപ്രായങ്ങള്‍ പോരട്ടെ
ഒരാള്‍ എന്തോ പറയുന്നു വേറൊരാള്‍ മറ്റ് എന്തോ മറുപടി പറയുന്നു.പിന്നെ വരുന്നവരും പോകുന്നവരും പലതും പറയുന്നു പറഞ്ഞു പറഞ്ഞു നമുക്കീ ബൂലോകം യുദ്ധക്കളമാക്കണോ.
പണ്ട് നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് (അന്ന് ബ്ലോഗുകളൊന്നുമില്ല) ചാറ്റ് റൂമുകളിലും ഫോറമുകളിലുമെല്ലാം വടക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇതു പോലെ ഹിന്ദുവും മുസ്ലിമുമായി ചേരി തിരിഞ്ഞ് ആക്രോശിക്കുന്നത് കണ്ടിട്ടുണ്ട് അന്ന് കേരളത്തില്‍ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ല എന്നു ഞാന്‍ അഭിമാനിച്ചിട്ടുമുണ്ട്.
അഹങ്കാരി... പോട്ടെ, ദേശാഭിമാനം സ്കെയിലു വെച്ച് അളക്കാന്‍ പറ്റുന്ന ഒരു വസ്തുവല്ലല്ലോ. അതു പലരിലും പല അളവിലാകും. പ്രകടിപ്പിക്കുന്നതും പലതരത്തിലായിരിക്കും. അത് സ്നേഹം പോലെയുള്ള ഒരു വികാരം ആണ് ചിലര്‍ അത് പുറത്തു പ്രകടിപ്പിക്കും മറ്റു ചിലര്‍ ഉള്ളില്‍ നിറയെ ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കില്ല
ജോക്കര്‍ മോഹന്‍ലാലിനോട് തങ്കള്‍ക്ക് എന്താണിത്ര വിരോധം.താങ്കള്‍ പ്രവാസി യായതു പോലെ മോഹന്‍ ലാലും മമ്മുട്ടിയുമെല്ലാം മസാല സിനിമകളില്‍ അഭിനയിക്കുന്നു ഉദര നിമിത്തം ബഹുക്രുത വേഷം അതു കൊണ്ട് അവര്‍ക്കൊന്നും ഒരു കര്യത്തിലും അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടൊ?
റോബി Politics is the last refuge of a scoundrel
എന്നു കേട്ടിട്ടുണ്ട് പിന്നെ കാര്‍ഗിലിനെ കുറിച്ചുള്ള തങ്കളുടെ കമന്റ് അതിശയോക്തിപരവും ഒരല്‍പം അതിരു കടന്നതുമായിപ്പോയി.
ജയന്‍ താങ്കളുടെ കമന്റുകള്‍ വളരെ പരിധി വിട്ടു. ഒരു പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തുന്ന ചില പ്രാഥമിക മര്യാദകളുണ്ട് നമ്മുടെ സംസ്കൃതി പാരമ്പര്യം എന്നൊക്കെ പറയുന്നത് അതാണ്. ഇന്ത്യക്കാരന്റെ പുണ്യഭൂമി ഇന്ത്യയാണ് അത് എല്ലാ ഇന്ത്യക്കാര്‍ക്കും അങ്ങിനെതന്നെയായിരിക്കട്ടെ.
ഞാന്‍ ഒരു ഹിന്ദുവാണ് http://cheriyacheriyakaryangal.blogspot.com/2008/02/blog-post.html ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ് അതു പോലെ തന്നെ ഒരു മുസ്ലീമിന് മുസ്ലീമായതില്‍ അഭിമാനിക്കാനും ഒരു ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കാനും അവകാശമുണ്ട് അത് അവരുടെ രാജ്യഭക്തിയുടെ അളവുകോലായി എടുക്കേണ്ട കാര്യമില്ല. ദയവുചെയ്ത് ഐസിബി http://chattikkari.blogspot.com/2008/09/blog-post_24.html യുടെ ഈ പോസ്റ്റ് എല്ലാവരും വായിക്കുക വഹാബ് http://jeevithayathrakal.blogspot.com/2008/09/blog-post_25.html ഞാന്‍ സ്ത്രീകളുടേ പോസ്റ്റിന് ആളെക്കൂട്ടുകയല്ല ആ പോസ്റ്റില്‍ കാംബുള്ളതുകൊണ്ടാണ്
സൂഫിസ http://cheriyacheriyakaryangal.blogspot.com/2008/09/blog-post.htmlത്തെ കുറിച്ചുള്ള എന്റെ ഒരു പഴയ പോസ്റ്റ് കൂടി ഇതിനോട് കൂട്ടി വായിക്കുക
സമാധാനം എന്നത് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനമല്ല. വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നിടത്ത് മാത്രമെ സമാധാനമുണ്ടകുള്ളു. ഈഗൊ യും ബലം പിടുത്തവുമൊക്കെ ഒന്നു മാറ്റി വെച്ച് മറ്റുള്ളവരുടെ കണ്ണിലൂടെ കൂടി കര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. അബദ്ധങ്ങള്‍ എല്ലാവര്‍ക്കും പറ്റും വീണ്ടു വിചാരമില്ലാതെ അപ്പോളത്തെ വികാരത്തിനു പുറത്ത് പലതും പറയും പക്ഷെ പിന്നീട് സാവകാശം ആലോചിക്കുമ്പോള്‍ ഒരിത്തിരി ഓവറായി എന്നു തോന്നിയാല്‍ എന്തിനു മടിക്കണം. ഒരു സോറി പറയാം അതു കൊണ്ട് ഒരു നഷ്ടവുമില്ല എന്നു മാത്രമല്ല് ഒരു പാട് ഹ്രുദയങ്ങളിലേക്ക് നമുക്ക് കടന്നു കയറാം,സോറി പറഞ്ഞാല്‍ സര്‍വ്വ ഇമേജു കളും തകരും നമ്മള്‍ വെറും നിസ്സാരനായിപ്പോകും എന്നൊക്കെയുള്ളത് വെറും തോന്നലാണ്. നേരെ തിരിച്ചാണ് സത്യം ഒന്നു പരീക്ഷിച്ചു നോക്കു.മമ്മുട്ടിയെയും മോഹന്‍ലാലിനെയും, ഷാരൂക് ഖാനെയും ഹൃത്വിക് രോഷനെയും ഇഷ്ടപ്പെടുന്ന, ഇര്‍ഫാന്‍ പത്താന്റെയും സച്ചിന്റെയും കളി ആസ്വദിക്കുന്ന അബ്ദുല്‍ കലാമിനെയും മാധവന്‍ നായരെയും ആരാധിക്കുന്ന പുനത്തിലിനെയും എംടിയെയും വായിക്കുന്ന കമലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്യുന്ന സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന ഒരു വെറും Indian
Showing posts with label ഹിന്ദു ഇസ്ലാം. Show all posts
Showing posts with label ഹിന്ദു ഇസ്ലാം. Show all posts
Saturday, September 27, 2008
Monday, September 8, 2008
സൂഫിസം
soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ് സൂഫിസം ഇന്ത്യയിലേക്കു വന്നത് എന്നും അല്ല ഇസ്ലാം മതത്തിന് ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന രണ്ട് അഭിപ്രായങ്ങളുണ്ട്. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ് സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട് തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ് സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന് ഇസ്ലാം മതം പോലും അവരോട് വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്. ഡിക്ഷ്ണറി ഒഫ് ഇസ്ലാമില്‍ പറയുന്നത് സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത് മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത് സ്വാംശീകരിച്ചു ഇത് മൗലിക വാദികള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച് ദൈവത്തിങ്കലേയ്ക് നടന്നടുത്തവരാണ് സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക് യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ് ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത് നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ് വധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക് പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച് ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ് നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത് എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട് പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ് സൂഫികള്‍ ഇന്ത്യയിലെത്തിയത്. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത് . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക് ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍
Subscribe to:
Posts (Atom)
